You are Here : Home / USA News

ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളി കന്നി 20 പെരുന്നാള്‍ 2014 ഒക്‌ടോബര്‍ 3,4 തീയതികളില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, September 01, 2014 12:53 hrs UTC

ബോസ്റ്റണ്‍: കോതമംഗത്ത് കബറടങ്ങിയിരിക്കുന്ന യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ നാമത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവലയമായ ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളിയുടെ ഈവര്‍ഷത്തെ കന്നി 20 പെരുന്നാള്‍ 2014 ഒക്‌ടോബര്‍ 3,4 (വെള്ളി, ശനി) ദിവസങ്ങളില്‍ പൂര്‍വ്വാധികം ഭംഗിയായും ഭക്തിനിര്‍ഭരമായും നടത്തപ്പെടും. യാചനകള്‍ക്ക് ഉത്തരമരുളുന്ന കാരുണ്യ ഗുരുശ്രേഷ്ഠനായ കബറിങ്കല്‍ മുത്തപ്പന്റെ ഓര്‍മ്മ അമേരിക്കയില്‍ കൊണ്ടാടുന്ന ഈ പെരുന്നാള്‍ ചടങ്ങുകളിലേക്ക് എല്ലാ വിശ്വാസികളേയും ദൈവനാമത്തില്‍ ക്ഷണിച്ചു. മൂന്നാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6മണിക്ക് കൊടിയേറ്റ്, തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം തുടങ്ങിയവയും, നാലാം തീയതി 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 10 മണിക്ക് വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ച വിളമ്പ്, കൊടിയിറക്ക് തുടങ്ങിയവയുമാണ് പ്രധാന പരിപാടികള്‍.

വെള്ളിയാഴ്ച വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം യല്‍ദോ ബാവയെപ്പറ്റി തയാറാക്കിയിരിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതാണ്. ഒരുവര്‍ഷം തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനയില്‍ പേരുകള്‍ ഓര്‍മ്മിക്കപ്പെടത്തക്കവണ്ണം ഷെയറുകള്‍ എടുത്ത് പെരുനാളില്‍ ഭാഗഭാക്കാകാന്‍ എല്ലാ വിശ്വാസികളേയും ഓര്‍മ്മിപ്പിക്കുന്നു. അമ്പത് ഡോളറാണ് പെരുന്നാള്‍ ഷെയറായി നിശ്ചയിച്ചിരിക്കുന്നത് രണ്ടു ദിവസത്തെ പെരുന്നാള്‍ ചടങ്ങുകളിലും ഇടവക മെത്രാപ്പോലീത്ത മോര്‍ തീത്തോസ് യല്‍ദോ തിരുമേനിയുടേയും ബഹു. വൈദീകരുടേയും സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. ദേവാലയ സ്ഥാപനത്തില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയായ ഈ പെരുന്നാള്‍ ചടങ്ങുകളിലേക്ക് ഏവരേയും ദൈവനാമത്തില്‍ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.stbasilboston.org ജെബിന്‍ മാത്യു (സെക്രട്ടറി) 603 548 0602, ബിനു ജോസഫ് (ട്രഷറര്‍) 978 947 0360. കുര്യാക്കോസ് മണിയാട്ടുകുടിയില്‍ (വൈസ് പ്രസിഡന്റ്) 781 249 1934 അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.