You are Here : Home / USA News

ഫോമ ദേശീയ നേതൃത്വം ന്യൂജേഴ്‌സിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, August 18, 2014 08:52 hrs UTC

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമാകാന്‍, ഹ്രസ്വ സന്ദര്‍ശനത്തിനു ന്യൂജേഴ്‌സിയില്‍ എത്തിയ നിയുക്ത ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍, ട്രഷറര്‍ ജോയ്‌ ആന്റണി തുടങ്ങി ഫോമായുടെ നിരവധി നേതാക്കളുമായി കാഞ്ച്‌ പ്രസിഡന്റ്‌ ജോ പണിക്കരും, ജനറല്‍ സെക്രട്ടറി അനില്‍ പുത്തന്‍ചിറയും ചര്‍ച്ചകള്‍ നടത്തി. കാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം ആണെന്ന്‌ ചര്‍ച്ചകളില്‍ സംസാരിച്ച നിയുക്ത ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌ ഊന്നി പറഞ്ഞു. ലോകത്തുള്ള പ്രവാസി സംഘടനകളില്‍ ഫോമാ ഏറ്റവും തലപ്പത്തുനില്‍ക്കാന്‍ ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും, അവലോകനങ്ങളും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകും എന്ന്‌ കാഞ്ച്‌ പ്രസിഡന്റ്‌ തന്‍റെ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി, കാഞ്ചിനെ പ്രതിനിധീകരിച്ചു അലക്‌സ്‌ കോശി വിളനിലം, ഷീല ശ്രികുമാര്‍, ഏഷ്യാനെറ്റ്‌ ഡയറക്ടര്‍ രാജു പള്ളത്ത്‌, ഹരി രാജന്‍, സോബിന്‍ ചാക്കോ, സ്വപ്‌ന രാജേഷ്‌, ജോണ്‍ ജോര്‍ജ്‌ തുടങ്ങിയവര്‍ പങ്കെടുത്തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.