കൈരളി ടിവിയില്‍ ഷീല അവതരിപ്പിക്കുന്ന `ജീവിതം സാക്ഷി' ഓഗസ്റ്റ് 22-ന് ആരംഭിക്കും
Text Size
ജോസ് കാടാംപുറം
kairalitvny@gmail.com
Story Dated: Thursday, August 14, 2014 01:43 hrs UTC
മലയാളികളുടെ എക്കാലത്തേയും പ്രിയങ്കരിയും നിത്യവസന്തവുമായ ചലച്ചിത്രതാരം ഷീല ആദ്യമായി അവതാരകയായെത്തുന്ന ടെലിവിഷന്‍ ഷോ ആണ് `ജീവിതം സാക്ഷി'കഥയിലും ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍ പ്രേക്ഷകര്‍ക്കായി പങ്കുവെയ്ക്കുന്ന കൈരളി ടിവിയുടെ പുതിയ പരിപാടിയാണ് `ജീവിതം സാക്ഷി'.
കൈരളി ടിവിയും കേരള സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ)യും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ അദാലത്തിലാണ് അവതാരകയായി ഷീല എത്തുന്നത്. ഓഗസ്റ്റ് 22 മുതല്‍ രാത്രി 10 മണിക്ക് `ജീവിതം സാക്ഷി' സംപ്രേഷണം ആരംഭിക്കും.
Comments