You are Here : Home / USA News

ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് ഇനി മത്സരിക്കാനില്ല- റിക്ക് പെറി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, July 09, 2013 11:49 hrs UTC

സാന്‍ ആന്റോണിയോ (ടെക്‌സസ്): അമേരിക്കയുടെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ഗവര്‍ണ്ണര്‍ പദവി വഹിച്ച ഗവര്‍ണ്ണര്‍ എന്ന ബഹുമതി സ്വന്തമാക്കിയ ടെക്‌സസ് ഗവര്‍ണ്ണര്‍ 2014 ല്‍ നടക്കുന്ന മത്സരത്തില്‍ യാതൊരു കാരണവശാലും പങ്കെടുക്കുകയില്ല എന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചു. ജൂലായ് 8 തിങ്കളാഴ്ച നൂറുകണക്കിന് അനുയായിരുകളുടെ സാന്നിധ്യത്തില്‍ സാന്‍ അന്റോണിയായില്‍ വെച്ചു നടത്തിയ പത്രസമ്മേളനത്തിലാണ് റിക്ക്‌പെറി ഈ പരസ്യ പ്രഖ്യാപനം നടത്തിയത്. ടെക്‌സസ് ജനത തന്നിലര്‍പ്പിച്ച വിശ്വാസവും സ്‌നേഹവും പൂര്‍ണ്ണമായി തിരിച്ചു നല്‍കുന്നതിന് പരമാവധി ശ്രമിച്ചിട്ടുണ്ട് എന്ന ബോധ്യത്തോടും, അഭിമാനത്തോടും കൂടിയാണ് ഞാന്‍ സ്ഥാനം ഒഴിയുവാന്‍ തീരുമാനിച്ചത്. 2016ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നതു ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല.

 

പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഗവര്‍ണ്ണര്‍ നയം വ്യക്തമാക്കിയത്. ഗവര്‍ണ്ണരുടെ പ്രഖ്യാപനത്തിന്റെ പൂര്‍ണ്ണരൂപം പത്രങ്ങള്‍ക്കു പ്രസിദ്ധീകരണത്തിന് നല്‍കി. 63 വയസ്സില്‍ ടെക്‌സസ് രാഷ്ട്രീയത്തില്‍ നിന്നും വിടപറയുന്നത് നേതൃത്വമാറ്റം അനിവാര്യമാണെന്ന് ബോധ്യമായതിനാലും, മറ്റുള്ളവര്‍ക്ക് അവസരം നല്‍കുന്നതിനും വേണ്ടിയാണെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ ഡമോക്രാറ്റുകള്‍ വിജയം നേടിയപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ടെക്‌സസ്സില്‍ ഉരുക്കു കോട്ടയായി നിലനിര്‍ത്തുന്നതിന് റിക്ക്‌പെറി വഹിച്ച പങ്കു നിര്‍ണ്ണായകമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.