You are Here : Home / USA News

മോണ്‍ ജോയി ആലപ്പാട്ടിനെ നാട്ടുക്കൂട്ടം അഭിനന്ദിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, August 11, 2014 09:47 hrs UTC

     

ന്യൂജേഴ്‌സി: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ സഭയുടെ സഹായ മെത്രനായി തെരഞ്ഞെടുക്കപ്പെട്ട ജോയി ആലപ്പാട്ടിനെ ന്യൂജേഴ്‌സി നാട്ടുക്കൂട്ടം അംഗങ്ങള്‍ അഭിനന്ദിച്ചു.

ന്യൂമില്‍ഫോസില്‍ കൂടിയ നാട്ടുക്കൂട്ടത്തിന്റെ പൊതുയോഗത്തില്‍ പ്രസിഡന്റ് എല്‍ദോ പോള്‍, മോബീന്‍, റോബര്‍ട്ട്, ജോയി ചാക്കപ്പന്‍, ബിജു തോമസ്, ജോസുകുട്ടി വലിയകുന്നേല്‍, ദേവസി പാലാട്ടി എന്നിവരും അഭിനന്ദനങ്ങള്‍ അറിയിച്ചു.

അമേരിക്കയില്‍ സീറോ മലബാര്‍ സഭ അരംഭിക്കുന്നതിനു മുമ്പുതന്നെ ന്യൂമില്‍ഫോസില്‍ ജോയി അച്ചന്റെ നേതൃത്വത്തില്‍ മലയാളം കുര്‍ബാന നടത്തിയിരുന്നു. ന്യൂമില്‍ഫോസ് പാരീഷില്‍ അസോസിയേറ്റ് പാസ്റ്ററായി നിയമനം ലഭിച്ചതോടെ അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വേഗതകൂടി. സ്വന്തമായി ഒരു ദേവാലയം പടുത്തുയര്‍ത്തണമെന്ന ആഗ്രഹത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

ശാന്തനും എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി നമ്മുടെ മുന്നില്‍ ഓടിയെത്തുന്ന ജോയി അച്ചന്‍ എല്ലാവരും താങ്ങും തണലുമായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും നന്മ നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് യോഗം സമാപിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.