You are Here : Home / USA News

കെഎച്ച്എന്‍എ നോര്‍ത്ത് ടെക്സാസ് സംഘടന രൂപീകരിച്ചു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, August 09, 2014 11:51 hrs UTC

ഡാലസ്. ഡാലസിലെ എല്ലാ ഹിന്ദുമത വിശ്വാസികളേയും പ്രായഭേദമന്യേ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടുകൂടി ഏതാനും യുവാക്കള്‍ ചേര്‍ന്ന് കെഎച്ച്എന്‍എ നോര്‍ത്ത് ടെക്സാസ് എന്ന സംഘടനക്ക് രൂപം കൊടുത്തു.

പുതിയ സംഘടനയുടെ ഭാരവാഹികള്‍ പ്രസിഡന്റ് മനോജ് ഗോപകുമാര്‍, വൈസ് പ്രസിഡന്റ് പ്രമോദ് നായര്‍, സെക്രട്ടറി സുധന്‍ രാമചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി  സായി ഭാസ്ക്കര്‍, ട്രഷറര്‍ സത്യന്‍ മേലേക്കലത്തില്‍, ജോയിന്റ് ട്രഷറര്‍ മഹേഷ് പിളള, ബോര്‍ഡ് മെമ്പേഴ്സ് ദീപക് വയല, രജിത് ലാല്‍ എന്നിവര്‍. ആദ്യയോഗത്തില്‍ ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്തതോടൊപ്പം 2015 ജൂലൈയില്‍ ഡാലസില്‍ നടക്കുന്ന 8-ാം മത് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന് എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കുവാനും തീരുമാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.