You are Here : Home / USA News

ചെങ്ങന്നൂര്‍ എം.എല്‍.എ പി.സി. വിഷ്‌ണുനാഥിന്‌ പമ്പയില്‍ സ്വീകരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 08, 2014 07:44 hrs UTC


ഫിലാഡല്‍ഫിയ: കോണ്‍ഗ്രസിന്റെ യുവ നേതാവും ചെങ്ങന്നൂര്‍ എം.എല്‍.എയുമായ പി.സി. വിഷ്‌ണുനാഥിന്‌ ഫിലാഡല്‍ഫിയയിലെ പമ്പ മലയാളി അസോസിയേഷന്‍ ഓഗസ്റ്റ്‌ എട്ടിന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ പമ്പ ഓഫീസില്‍ വെച്ച്‌ സ്വീകരണം നല്‍കുന്നു.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ.എസ്‌.യു (ഐ)യിലൂടെ വളര്‍ന്ന്‌ കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, കേരളാ യൂണിവേഴ്‌സിറ്റി സെനറ്റ്‌ പ്രതിനിധി, കെ.എസ്‌.യു (ഐ) സംസ്ഥാന പ്രസിഡന്റ്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ എന്നീ പദവികള്‍ അലങ്കരിച്ചിട്ടുള്ള അദ്ദേഹത്തിന്‌ ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥി നേതാവിനുള്ള അവാര്‍ഡ്‌ 2005-ല്‍ ലഭിച്ചിട്ടുണ്ട്‌. യുവജനങ്ങള്‍ക്ക്‌ നിയമസഭയില്‍ പ്രാതിനിധ്യം നല്‍കുവാനുള്ള പദ്ധതിയുടെ ഭാഗമായി 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ മണ്‌ഡലത്തെ പ്രതിനിധീകരിച്ച്‌ നിയമസഭയില്‍ എത്തിയ അദ്ദേഹം ഇടതുപക്ഷ മന്ത്രിസഭയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ നിരവധി സമരപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കിയിട്ടുണ്ട്‌.

പമ്പ ഒരുക്കുന്ന സ്വീകരണ സമ്മേളനത്തിലേക്ക്‌ ആലപ്പുഴ, ചെങ്ങന്നൂര്‍, തിരുവല്ല, പത്തനംതിട്ട, റാന്നി, കോഴഞ്ചേരി നിവാസികളേയും കോണ്‍ഗ്രസ്‌ അനുഭാവികളേയും ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫിലിപ്പോസ്‌ ചെറിയാന്‍ (215 605 7310), അലക്‌സ്‌ തോമസ്‌ (215 850 5268), ജോര്‍ജ്‌ ഓലിക്കല്‍ (215 873 4365), ഈപ്പന്‍ മാത്യു (215 221 4138), രാജന്‍ സാമുവേല്‍ (215 435 1015), ബോബി ജേക്കബ്‌ (610 328 2950), സജി കരിംകുറ്റി (215 385 1963). ജോര്‍ജ്‌ ഓലിക്കല്‍ അറിയിച്ചതാണിത്‌.
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.