You are Here : Home / USA News

ചിക്കാഗോ: നോര്‍ത്ത് ലെയ്ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഗ്രൗണ്ട് ബ്രേക്കിഗ് നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 01, 2014 08:40 hrs UTC



സാന്‍േഹാസെ: രണ്ട് വര്‍ഷം മുന്‍പ് സാന്‍േഹാസെയിലെ ക്‌നാനായ മക്കള്‍ ഒരു ഹൃദയവും ഒരു മനസ്സുമായി ഒന്നിച്ചു നിന്നപ്പോള്‍ സ്ഥാപിതമായ ദേവാലയം അന്നു മുതല്‍ ന്‍ോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ മക്കള്‍ക്ക് മാതൃകയാകുന്നു. ക്‌നാനായ സമുദായത്തിന്റെ താല്‍പര്യങങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം ആത്മീയ ഉണര്‍വീനായി ഒറ്റക്കെട്ടായി ജനങ്ങള്‍ ദൈവാലയവുമായി സഹകരിക്കുന്നു. ഇവിടെ കൂടിയ പാരീഷ് കൗണ്‍സിലിന്റെയും ചര്‍ച്ച് എക്‌സിക്യൂട്ടീവിന്റെയും യോഗങ്ങളില്‍ സമുദായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ്രേകാഡീകരിക്കുന്നതിനായി അസോസിയേഷന് (KCCNC) പള്ളിയുടെ ഒരു ഓഫീസ് വിട്ടുകൊടുക്കുവാന്‍ തീരുമാനിച്ചു. പ്രസ്തുത തീരുമാനം വികാരി ഫാ.ജോസ് ക്‌നാനായ റീജ്യണ്‍ വികാരിമാരുമായി ചര്‍ച്ച നടത്തുകയും സംഘടനയുടെ ഉപയോഗത്തിനായി ഓഫീസ് വിട്ടുകൊടുക്കുകയും ചെയ്തു. ഈ മാതൃക സഭയും സംഘടനയും ഒന്നിച്ച് ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കണം എന്നുള്ള അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ വാക്കുകളെ പ്രവാര്‍ത്തികമാക്കുന്നതാണെന്ന് പിആര്‍ഒ വിപിന്‍ അഭിപ്രായപ്പെട്ടു. വികാരി ഫാ.ജോസ് ഇല്ലിക്കുന്നുംപുറത്ത് ഞായറാഴ്ചത്തെ വി.കുര്‍ബാനയ്ക്കു ശേഷം KCCNC ഓഫീസ് െവഞ്ചരിച്ച് പ്രസിഡന്റ് ജോസ് മാമ്പള്ളിന് താക്കോല്‍ കൈമാറി. സാന്‍ഹോസിലെ ഇടവകക്കാരു നടവിളിച്ച്, പുരാതന പാട്ടുപാടി ഇീ ആഘോഷം പങ്കുവച്ചു. ഇത് മറ്റ് ഇടവകകള്‍ക്കും സംഘടനകള്‍ക്കും മാതൃകയാകട്ടെ എന്ന് ഫാ. ജോസ് ആശംസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.