You are Here : Home / USA News

മെത്രാപ്പോലീത്താമാരുടെ സ്ഥലംമാറ്റം കാലഘട്ടത്തിന്റെ ആവശ്യം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 30, 2014 11:29 hrs UTC

ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാപ്പോലീത്താമാര്‍ക്ക് സ്ഥലംമാറ്റം നടപ്പിലാക്കുന്ന വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലേക്ക് പ.കാതോലിക്കാ ബാവാ നിയമിച്ചിരിക്കുന്നു കമ്മിറ്റിയെ ക്രിയാത്മകമായി എങ്ങനെ പിന്തുണയ്ക്കാം എന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഹ്യുസ്റ്റണിലും ഡാലസിലുമുള്ള ചില സഭാസ്‌നേഹികള്‍ സമ്മേളിക്കുകയുണ്ടായി. സഭയിലെ മെത്രാപ്പോലീത്താമാര്‍ക്ക് സ്ഥലംമാറ്റം നടപ്പാക്കുക എന്നത് പുതിയ ഒരു ആവശ്യം അല്ല എന്ന് ഫാ.ഡാനിയേല്‍ പുല്ലേലില്‍ തദ്ദവസരത്തില്‍ പ്രസ്താവിക്കുകയുണ്ടായി.

 

കാലം ചെയ്ത പരി.മാര്‍തോമാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ 1980ല്‍ കൂടിയ പരിശുദ്ധ സുന്നഹദോസ് ഈ വിഷയത്തില്‍ സുദൃഡമായ അഭിപ്രായം രേഖപ്പെടുത്തിയുള്ളതാണെന്ന വസ്തുത ചരിത്രമായി അവശേഷിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ അന്നുരുത്തിരിഞ്ഞുവന്ന ആശയം നടപ്പാക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ കുറ്റകരമായ അനാസ്ഥയാണ് കൈകൊണ്ട് പോന്നിരുന്നത്. ഇപ്പോഴത്തെ സഭാനേതൃത്വവും നല്ലൊരു വിഭാഗം വിശ്വാസികളും വൈദികരും മുന്‍ തീരുമാന ഇനിയും വൈകിയ്ക്കാതെ നടപ്പാക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരാണ്.

അമേരിക്കയിലെ ഓര്‍ത്തഡോക്‌സ് പക്ഷക്കാരായ സഭാ മക്കള്‍ക്ക് സഭയുടെ ഭദ്രാസനങ്ങളില്‍ വരാന്‍ പോകുന്ന കാതലായതും ചരിത്രസംഭവമാകാന്‍ പോകുന്നതുമായ ഭരണപരിഷ്‌കാരത്തില്‍ സൃഷ്ടിപരമായി എങ്ങനെ ഭാഗഭാക്കാകാന്‍ സാധിക്കും എന്ന് ഉറക്കെ ചന്തിക്കേണ്ടി സമയം സ്‌നിഹിതമായിരിക്കുന്നു. സമാന ചിന്താഗതിക്കാരായ പ്രവാസികളെ ഏകോപിപ്പിച്ച് തങ്ങളുടെ അഭിപ്രായങ്ങളും സന്ദേശങ്ങളും രേഖാമൂലം കമ്മിറ്റിയെ അറിയിക്കാന്‍ യോഗം ഐക്യകണേ്‌ന തീരുാമനിക്കുകയുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക.

ജോസഫ് ഏബ്രഹാം- 281 580 6611

ജോണ്‍ ഫിലിപ്പ് -832 274 5262

വി.വി ബാബുകുട്ടി- 713 975 6800

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.