You are Here : Home / USA News

മുങ്ങിത്താഴുന്ന ദമ്പതിമാരെ രക്ഷിക്കുന്നതിനിടയില്‍ ചീഫ് ജില്ലാ ജഡ്ജിയുടെ ജീവന്‍ നഷ്ടപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 06, 2013 10:46 hrs UTC

നോര്‍ത്ത് കരോലിന : ജൂലായ് 3ന് നോര്‍ത്ത് കരോലീനായിലെ പ്രസിദ്ധമായ സണ്‍സെറ്റ് ബീച്ചില്‍ അപരിചിതരായ ദമ്പതിമാരെ വെള്ളത്തില്‍ നിന്നും രക്ഷിക്കുന്നതിനിടയില്‍ ചീഫ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജിയുടെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജൂണ്‍ 3 ബുധനാഴ്ച ബീച്ചില്‍ അല്പ സമയം വിശ്രമിക്കുന്നതിനെത്തിയതായിരുന്നു അമ്പത്തിയഞ്ചു വയസ്സുക്കാരനായ മിച്ചല്‍ മെക്ക്‌ലിന്‍. കരയില്‍ നിന്നും അലപ്ം ഉള്ളിലേക്കു മാറി വെള്ളത്തില്‍ മുങ്ങിതാഴുന്ന ദമ്പതിമാരുടെ ദീനരോദനമാണ് ജഡ്ജിയെ എതിരേറ്റത്.

 

ഒന്നും ആലോചിക്കേണ്ടിവന്നില്ല. സ്വന്തം ജീവനെ പോലും തൃണവല്‍ക്കരിച്ചുകൊണ്ടു ദമ്പതിമാരെ രക്ഷിക്കുന്നതിന് സമുദ്രത്തിലേക്ക് എടുത്തുചാടുകയായിരുന്നു. മൂന്നുപേരും കരയ്‌ക്കെത്തിയെങ്കിലും, 55 വയസ്സുള്ള മേരിയാനെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ട ജഡ്ജിയുടെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. മേരിയാനും അല്പ സമയത്തിനുള്ളില്‍ മരണത്തിന് കീഴടങ്ങി. ഭര്‍ത്താവ് എഡ്വവേര്‍ഡ് ജോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. രണ്ടുപേരുടേയും മരണം ഹൃദയാഘാതം മൂലമാണ് സംഭവിച്ചതെന്ന് ബ്രണ്‍സ് വിക്ക് കൗണ്ടി എമര്‍ജന്‍സി മാനേജ്‌മെന്റ് ഡയറക്ടര്‍ ആന്റണി മര്‍സാനൊ പറഞ്ഞു. 15 വര്‍ഷമായി ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്ന മെക്ക്‌ലിന്‍ ഭാര്യയും മക്കളുമൊത്ത് പ്രസിദ്ധമായ ബീച്ചില്‍ സമയം ചിലവഴിക്കുന്നതിനെത്തിയതായിരുന്നു. നാലു കൗണ്ടികള്‍ ഉള്‍പ്പെടുന്ന ജില്ലയുടെ ചീഫ് ഡിസ്ട്രിക്ട് ജഡ്ജിയായിരുന്നു എല്ലാവരുടേയും വിശ്വാസം ആര്‍ജ്ജിച്ചിരുന്ന മിച്ചല്‍ മെക് ലീന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.