You are Here : Home / USA News

കരോള്‍ട്ടണ്‍ വിബിഎസ് വിജയകരമായി സമാപിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, July 18, 2014 11:12 hrs UTC


 
കരോള്‍ട്ടണ്‍. ബിലിവേഴ്സ് ബൈബിള്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 7 മുതല്‍ 11 വരെ നടന്നു വന്നിരുന്ന വെക്കേഷന്‍ ബൈബിള്‍ ക്ലാസുകള്‍ വിജയകരമായി സമാപിച്ചു. ഡാലസ് ഫോര്‍ട്ട്വര്‍ത്ത് മെട്രോ പ്ലെക്സില്‍ നിന്നും ജാതിമത ഭേദമെന്യേ 146 കുട്ടികളാണ് ഈ വര്‍ഷത്തെ ബൈബിള്‍ ക്ലാസുകളില്‍ പങ്കെടുത്തത്.

വിബിഎസിനായി തിരഞ്ഞെടുത്ത പ്രധാന വിഷയത്തെക്കുറിച്ച് മുഖ്യ പ്രഭാഷകന്‍ ടോം ബ്രോമര്‍ ക്ലാസെടുത്തു. ഗാനപരിശീലനം, ബൈബിള്‍ പഠനം, ക്രാഫ്റ്റ്, ഗെയിംസ്, ഗ്രൂപ്പു ചര്‍ച്ചകള്‍ എന്നിവ വിബിഎസില്‍ ഉള്‍പ്പെടുത്തിയിരുന്നു. വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ സംഘാടകരിലൊരാളായ  ജോസ് പൊന്‍മനശേരി അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.