You are Here : Home / USA News

ഫാ. ഡേവിസ്‌ ചിറമേലിന്‌ അമേരിക്കയില്‍ വന്‍ സ്വീകരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 18, 2014 04:21 hrs UTC



ഷിക്കാഗോ: ജാതി മതഭേദമെന്യേ സ്വന്തം വൃക്ക ദാനം ചെയ്‌ത്‌, വൃക്കദാന സന്ദേശവുമായി അമേരിക്കയിലെത്തിയ കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യയുടെ ചെയര്‍മാന്‍ ഫാ. ഡേവിസ്‌ ചിറമേലിന്‌ വിവിധ കേന്ദ്രങ്ങളില്‍ വന്‍ സ്വീകരണം നല്‍കി.

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പൊന്നാട അണിയിച്ച്‌ ആദരിച്ചു. ഫാ. ഡേവിസ്‌ ചിറമേല്‍ അവയവ ദാനത്തിന്റേയും, ജീവന്റെ മൂല്യം സംരക്ഷിക്കുന്നതിനെപ്പറ്റിയും സംസാരിച്ചു. സ്വന്തം വൃക്കദാനത്തിലൂടെ ഉടലെടുത്ത കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യ ഇന്ന്‌ വളര്‍ന്ന്‌ പന്തലിച്ച്‌ യു.എസ്‌.എ, യു.കെ, യു.എ.ഇ എന്നിവടങ്ങളിലും പ്രവര്‍ത്തിക്കുന്നു.

ജൂലൈ 15-ന്‌ അമേരിക്കയിലെ നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്റെ ന്യൂയോര്‍ക്കിലെ കാര്യാലയത്തില്‍ നടത്തിയ ചടങ്ങില്‍ നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ അഡൈ്വസറി കമ്മിറ്റി മെമ്പര്‍ ഡോ. ടെറന്‍സ്‌ തോമസ്‌, വൃക്ക അടക്കമുള്ള അവയവദാനത്തിനായി ഡേവിസ്‌ ചിറമേല്‍ അച്ചന്‍ ഇന്ത്യയില്‍ നടത്തുന്ന സേവനങ്ങളെക്കുറിച്ച്‌ സംസാരിച്ചു. നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ബ്രൂസ്‌ കൈയര്‍ വിശിഷ്‌ടാഗത്വം ഫാ. ഡേവിസ്‌ ചിറമേലിന്‌ നല്‍കി. ചടങ്ങില്‍ ഇന്റര്‍നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ കണ്‍വന്‍ഷന്റെ പ്രത്യേക ക്ഷണപത്രം ബ്രൂസ്‌ കൈയറില്‍ നിന്നും സ്വീകരിച്ചു.

ഫൊക്കാനാ കണ്‍വന്‍ഷനിലും, സീറോ മലബാര്‍ കള്‍ച്ചറല്‍ ഇവന്റിലും, ക്‌നാനായ കണ്‍വന്‍ഷനിലും, ക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ കുടുംബ സമ്മേളനത്തിലും, ചിറമേല്‍ തോമസിന്റെ ഓക്‌ബ്രൂക്കിലെ വസതിയില്‍ വെച്ച്‌ നടന്ന സ്‌നേഹവിരുന്നിലും, ന്യൂയോര്‍ക്ക്‌ സീറോ മലബാര്‍ പള്ളിയിലെ കുര്‍ബാനയിലും പങ്കെടുത്ത ഫാ. ഡേവിസ്‌ ചിറമേല്‍ ആറ്‌ സമ്മേളനങ്ങളിലും അവയവദാനത്തിന്റെ സ്‌നേഹസന്ദേശങ്ങള്‍ നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.