You are Here : Home / USA News

ഫോമയ്‌ക്ക്‌ കരുത്തുറ്റ പുതു നേതൃത്വം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, July 14, 2014 09:49 hrs UTCഫിലാഡല്‍ഫിയ: പച്ച പരവതാനി വിരിച്ച മലനിരകള്‍ നിറഞ്ഞപെന്‍സില്‍വേനിയയിലെ കിംഗ്‌ ഓഫ്‌ പ്രുഷിയയിലെവാലിഫോര്‍ജ്‌ കാസിനോ റിസോര്‍ട്ടില്‍ വച്ചു നടത്തപ്പെട്ട,ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌അമേരികാസിന്റെ (ഫോമാ) നാലാമത്‌ അന്തര്‍ ദേശീയകണ്‍വെന്‍ഷന്‍ മഹാമഹത്തിന്റെ കൊടിയിറങ്ങിയത്‌, 2014- 16കാലഘട്ടത്തിലേക്കുള്ള കരുത്തുറ്റ ഒരു ഭരണസമിതിയെയാണ്‌ സമ്മാനിച്ചിട്ടാണ്‌.

വളരെ വാശിയേറിയതും എന്നാല്‍ പ്രൊഫഷണലായിട്ടും നടന്നമത്സരത്തിനൊടുവില്‍ ജയപരാജയങ്ങള്‍ മറന്നു എല്ലാവരും ഒരുപോലെ പുതുതായിട്ട്‌ തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികള്‍ക്ക്‌പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ്‌കമ്മിഷണര്‍ ആയി ജോണ്‍ ബേബി ഊരളിലും, തിരഞ്ഞെടുപ്പ്‌ കമ്മിഷണര്‍മാരായി തോമസ്സ് കോശിയും രാജു വര്‍ഗ്ഗീസും പ്രവര്‍ത്തിച്ചു.

പ്രസിഡന്റ്‌ ആയിട്ട്‌ തിരഞ്ഞെടുക്കപ്പെട്ടത്‌ പല സംഘടനകളില്‍പ്രവര്‍ത്തിച്ചു സംഘടന പാടവം കൈമുതലായുള്ള മയാമി,ഫ്‌ലോറിഡയില്‍ നിന്നുള്ള ആനന്ദന്‍ നിരവേല്‍ ആണ്‌. സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടത്‌ ഫോമായുടെ ജനപ്രീയനേതാവെന്നറിയപ്പെടുന്ന ന്യൂയോര്‍കിലെ സ്റ്റാറ്റന്‍ ഐലണ്ടില്‍നിന്നുള്ള ഷാജി എഡ്വേര്‍ഡ്‌ ആണ്‌. ട്രഷറര്‍ ആയി മയാമിയില്‍നിന്ന്‌ തന്നെയുള്ള സൗമ്യത മുഖമുദ്രയയുള്ള ജോയ്‌ആന്റണിയാണ്‌. വൈസ്‌ പ്രസിഡന്റ്‌ ആയി വാഷിങ്ങ്‌ടന്‍ ഡിസിയില്‍ നിന്നുള്ള വിന്‍സണ്‍ പാലത്തിങ്കലും ജോയിന്റ്‌സെക്രട്ടറി ആയി ന്യൂയോര്‍ക്കില്‍ നിന്നുള്ള സ്റ്റാന്‍ലികളത്തിലും, ജോയിന്റ്‌ ട്രഷറര്‍ ആയി ന്യൂയോര്‍ക്ക്‌ യോങ്കെഴ്‌സ്‌നിന്നുള്ള ജോഫ്രിന്‍ ജോസും ആണ്‌.

വിത്യസ്‌ത സ്ഥലങ്ങളില്‍ നിന്നുള്ള ഇവരെ ഏകോകിപ്പിക്കുന്നഒരേയൊരു കാര്യം, `വാക്കുകളിലല്ല പ്രവര്‍ത്തികളിലാണ്മുന്‍തൂക്കം നല്‌കേണ്ടത്‌ എന്നതാണ്‌.

നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായി തോമസ്‌ മാത്യു (അനിയന്‍)/,തോമസ്‌ ജോര്‍ജ്‌, ജോസ്‌ വര്‍ഗീസ്‌, ഷാജി മാത്യു, ബിനുജോസഫ്‌, സണ്ണി എബ്രഹാം , മോഹന മാവുങ്കല്‍, ബിജുതോമസ്‌, ബെന്നി വാച്ചാച്ചിറ, ബിജി ഫിലിപ്പ്‌, വിനോദ്‌ കൊണ്ടൂര്‍ഡേവിഡ്‌, രാജന്‍ യോഹന്നാന്‍, ഫിലിപ്പ്‌ ചാമത്തില്‍ എന്നിവരെതിരഞ്ഞെടുത്തു.

റീജണല്‍ വൈസ്‌ പ്രസിഡന്റ്‌മാരായി കുര്യന്‍ ഉമ്മന്‍ റീജിയണ്‍2, ഡോ: ജേക്കബ്‌ തോമസ്‌ റീജിയണ്‍ 3, ജിബി തോമസ്‌റീജിയണ്‍ 4, ശാലു ശിവബാലന്‍ റീജിയണ്‍ 5, അനു സുകുമാര്‍റീജിയണ്‍ 6, ടോജോ തോമസ്‌ റീജിയണ്‍ 7, സണ്ണി വള്ളിക്കളംറീജിയണ്‍ 8, ബേബി മണക്കുന്നേല്‍ റീജിയണ്‍ 10, എന്നിവര്‍തിരഞ്ഞെടുക്കപ്പെട്ടു.

വുമണ്‍ റപ്രസെന്റേറ്റിവ്‌ ആയി ആനി ചെറിയാനേയും, യൂത്ത്‌ റപ്രസെന്റേറ്റിവ്‌സ്‌ ആയി ടോബിന്‍ മടത്തില്‍, തോമസ്‌തെക്കേകര, ടിറ്റോ ജോണ്‍ എന്നിവരാണ്‌.

അഡ്വൈസറി കൗണ്‍സില്‍ ചെയര്‍മാനായി ജോണ്‍ റ്റൈറ്റസ്‌,വൈസ്‌ ചെയര്‍മാന്‍ ജോസഫ്‌ ഔസൊ, സെക്രട്ടറി സാം ഉമ്മന്‍,ജോയിന്റ്‌ സെക്രട്ടറി സിബി പതിക്കല്‍ എന്നിവരാണ്‌തിരഞ്ഞെടുക്കപ്പെട്ടത്‌.

2016ല്‍ മയാമിയില്‍ വച്ചു നടക്കുന്ന ഫോമാകണ്‍വെന്‍ഷനിലേക്കു നോര്‍ത്ത്‌ അമേരിക്കയിലുള്ള എല്ലാമലയാളികളെയും ഹൃദയപൂര്‍വം നിയുക്ത പ്രസിഡന്റ്‌ആനന്ദന്‍ നിരവേല്‍ ക്ഷണിച്ചു.

2014 ഫോമാ കണ്‍വെന്‍ഷന്‍ വാന്‍ വിജയമാക്കാന്‍ സഹായിച്ചഎല്ലാവര്‍ക്കും തങ്ങളുടെ നിസീമമായ നന്ദി ഫോമാ പ്രസിഡന്റ്‌ജോര്‍ജ്‌ മാത്യുവും സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസും, ട്രഷറര്‍വര്‍ഗീസ്‌ ഫിലിപ്പും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.