You are Here : Home / USA News

പ്രവാസി മലയാളി സംഗമം കോട്ടയത്ത്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 12, 2014 01:14 hrs UTC


 
ന്യൂയോര്‍ക്ക് . പിറന്നു വീണ മണ്ണിന്റെ സുഗന്ധം നുകരുന്നതിനും, ബാല്യകാല സ്മരണകള്‍ പങ്കുവെയ്ക്കുന്നതിനും, കേരള സംസ്കാര ഗ്രഹാതുരത്വം ഉണര്‍ത്തുനനതിനു ലോകമെമ്പാടുമുളള മലയാളി സമൂഹത്തെ പ്രതിനിധീകരിച്ചു നൂറുകണക്കിന് പ്രാവിസകള്‍ കോട്ടയത്ത് സമ്മേളനിക്കുന്നു.

പ്രവാസി മലയാളി ഫെഡറേഷന്റെ ആഭ്യമുഖ്യത്തില്‍ ഓഗസ്റ്റ് 14, 15, 16, 17 തീയതികളില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, സാംസ്കാരിക നേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മതനേതാക്കന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സാംസ്കാരിക സമ്മേളനം, ചരിത്ര എക്സിബിഷന്‍, പുസ്തക പ്രകാശനം, അവാര്‍ഡ് ദാനം, സുവനീര്‍ പ്രകാശനം തുടങ്ങി പരിപാടികള്‍ സമ്മേളനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

സ്വാമി ഗുരുരത്നം (ചീഫ് പാട്രണ്‍) മാത്യു മൂലച്ചേരില്‍(ഫൌണ്ട്) ജോസ് മാത്യു പനച്ചിക്കല്‍ (ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍) ഡോ. ജോസ് കാനാട്ട്  (ഗ്ലോബല്‍ ചെയര്‍മാന്‍), പ്രവീണ്‍ പോള്‍ (ജനറല്‍ സെക്രട്ടറി), പി. പി. ചെറിയാന്‍ (ഗ്ലോബല്‍ ട്രഷറര്‍), ചാര്‍ളി പടനിലം(ചെയര്‍മാന്‍ ബോര്‍ഡ് ഓഫ് ഡയക്ടേഴ്സ്), ഷീല ചേറു(വൈസ് ചെയര്‍മാന്‍), ത്രേസ്യാമ നാടാവളളില്‍ (ജോ. സെക്രട്ടറി), സോണി വടക്കേല്‍ (ജോ. ട്രഷറര്‍), തോമസ് രാജന്‍ (സെക്രട്ടറി ബോര്‍ഡ് ഓഫ് ഡയറക്റ്റേഴ്സ്) എന്നിവരാണ് പ്രാവസി മലയാളി ഫെഡറേഷന്‍  ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികള്‍.  കേരളത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കലാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.