You are Here : Home / USA News

ഓസ്റ്റിന്‍ - ഗാമയുടെ ആഭിമുഖ്യത്തില്‍ മലയാളം ക്ലാസുകള്‍ ആരംഭിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 02, 2014 09:03 hrs UTC

  

 ടെക്‌സാസ്‌: ഓസ്റ്റിന്‍ പട്ടണത്തിലേയും സമീപ പ്രദേശങ്ങളിലേയും മലയാളികളുടെ കൂട്ടായ്‌മയായ `ഗാമ' സമഗ്ര പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട്‌ പത്തുവര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്‌. ഈ ചെറിയ കാലയളവില്‍ എല്ലാ മലയാളികളുടേയും മുക്തകണ്‌ഠമായ പ്രശംസ നേടി വളര്‍ച്ചയുടെ പടവുകള്‍ ചവുട്ടിക്കയറാന്‍ സഹായിച്ചത്‌ നല്ല നേതൃത്വവും മലയാളികളുടെ അതിരുകളില്ലാത്ത സഹായ സഹകരണങ്ങളും കൊണ്ടാണ്‌.

പുതിയ തലമുറയിലേക്ക്‌ മലയാള ഭാഷയുടെ മധുരം പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന ഗാമയുടെ മലയാളം ക്ലാസുകളുടെ ഊവര്‍ഷത്തെ ഉദ്‌ഘാടനം ജൂണ്‍ 28-ന്‌ ഗാമയുടെ മുന്‍ പ്രസിഡന്റ്‌ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ്‌ പ്രസിഡന്റ്‌ സണ്ണി തോമസ്‌ സ്വാഗത പ്രസംഗം നടത്തി. ജേക്കബ്‌ ജോണ്‍ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ പുതിയ തലമുറയിലേക്ക്‌ മലയാള ഭാഷയും സംസ്‌കാരവും എത്തിക്കാന്‍ മലയാളി അസോസിയേഷന്‍ ചെയ്‌തുകൊണ്ടിരിക്കുന്ന എല്ലാ നല്ല പരിശ്രമങ്ങള്‍ക്കും അതിനു നേതൃത്വം കൊടുക്കുന്നവര്‍ക്കും എല്ലാ പിന്തുണയും ആശംസയും നേര്‍ന്നു. പുതിയ ക്ലാസില്‍ പങ്കെടുക്കുന്ന 45 കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും മുന്‍ പ്രസിഡന്റ്‌ അനിമോന്‍ ജോസ്‌ ആശംസകള്‍ അര്‍പ്പിച്ചു. പ്രസിഡന്റ്‌ രാമചന്ദ്രന്‍ അധ്യക്ഷ പ്രസംഗം നടത്തി.

ഗാമ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി ചടങ്ങില്‍ പങ്കെടുത്ത എല്ലാ മലയാളി കുടുംബങ്ങള്‍ക്കും, പ്രത്യേകമായി മലയാളം ക്ലാസുകള്‍ എടുത്ത്‌ സഹായിക്കുന്ന എല്ലാ അധ്യാപകര്‍ക്കും കൂടാതെ ക്ലാസുകളുടെ വിജയത്തില്‍ സഹായ സഹകരണങ്ങള്‍ നല്‍കുന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. സണ്ണി തോമസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.