You are Here : Home / USA News

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ ശ്ലൈഹിക സന്ദര്‍ശനം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, July 01, 2014 11:06 hrs UTC



ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസുകൊണ്ട്, അമേരിക്കന്‍ അതിഭദ്രാസനത്തിലുള്‍പ്പെട്ട ലോസാഞ്ചലോസ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ജൂലൈ മാസം അഞ്ചാം തിയതി (ശനി) വി. കുര്‍ബാന അര്‍പ്പിക്കുന്നു. അന്നേ ദിവസം മാര്‍ തോമാശ്ലീഹായുടെ ദുഖ്റോനാ പെരുന്നാളും ഇടവക ആഘോഷിക്കുന്നു.

ഇടവക മെത്രാപ്പോലീത്താ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനി, സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ദി  വെസ്റ്റേണ്‍, യുഎസ്എ ആര്‍ച്ച് ബിഷപ്പ് മാര്‍ ക്ലീമിസ് യൂജിന്‍ ക്ലാന്‍, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സെക്രട്ടറി മാര്‍ ദിവന്യാസോസ് ജോണ്‍ കവാക്ക് മെത്രാപ്പോലീത്ത ഗൌട്ട് മാല ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് എഡ്വാര്‍ഡ് എന്നി മെത്രാപ്പോലീത്താമാരുടെ അകമ്പടിയോടെ രാവിലെ 7.45 ന് എത്തിച്ചേരുന്ന പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായെ മുത്തുക്കുടകളുടേയും വാദ്യ മേളങ്ങളുടേയും അകമ്പടിയോടെ ഇടവകയിലേയും സമീപ പ്രദേശങ്ങളിലേയും ആബാലവൃദ്ധം വിശ്വാസികള്‍ പളളിയിലേക്ക് സ്വീകരിച്ച് ആനയിക്കുന്നു. തുടര്‍ന്ന് പരിശുദ്ധ പിതാവിന്റെ പ്രധാന കാര്‍മ്മികത്വത്തിലും, അഭിവന്ദ്യ തിരുമേനിമാരുടെ സഹകാര്‍മ്മികത്വത്തിലും വി. ബലി അര്‍പ്പിക്കും. കാലം ചെയ്ത മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസുകൊണ്ട് 1994 മേയ് 14 ന് പരിശുദ്ധ ത്രോണോസുകള്‍ കൂദാശ ചെയ്ത് അനുഗ്രഹിച്ചതിന്റെ സ്മരണ പുതുക്കികൊണ്ടുളള ഫലകം പരിശുദ്ധ പിതാവ് അനാവരണം ചെയ്യും. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സ്ഥാനാരോഹണശേഷം, അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍ വി. ബലിയര്‍പ്പിക്കുന്ന പ്രഥമ ദേവാലയ മാണിതെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

പരി. ബാവായുടെ ശ്ലൈഹീക സന്ദര്‍ശനം ഒരു ചരിത്ര സംഭവമാക്കി മാറ്റുന്നതിനായി, വികാരി ഫാ. സാബു തോമസ് കോര്‍ എപ്പിസ്കോപ്പാ, വൈസ് പ്രസിഡന്റ് എബ്രഹാം അരീക്കല്‍ സെക്രട്ടറി നിഷാദ് വര്‍ഗീസ്, ട്രസ്റ്റി ബീന ജോസഫ് സ്വീകരണ കമ്മറ്റി കണ്‍വീനര്‍ സിഒജി  വര്‍ഗീസ്, കമ്മറ്റിയംഗങ്ങളായ  പി. വി. വര്‍ഗീസ്, ജൂബി ജോര്‍ജ്, ലീന ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. അമേരിക്കന്‍ അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.