You are Here : Home / USA News

ഫോമാ കണ്‍വന്‍ഷനു സാസ്‌കാരിക പരിപാടികളോടെ തുടക്കമാകും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 25, 2014 12:19 hrs UTC

ഫിലാഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫോമ കണ്‍വന്‍ഷന്‌ കൊടി ഉയരുന്നതോടെ തുടക്കമാകുന്നത്‌ വിവിധ സാംസ്‌കാരിക-കായിക പരിപാടികള്‍ക്ക്‌. 26 ന്‌ നടക്കുന്ന ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ സിനിമകളും വിദേശ സിനിമകളും പ്രദര്‍ശിപ്പിക്കും. കായിക പ്രേമികള്‍ക്കായി 27 ന്‌ ഫോമ നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിക്കുന്നുണ്ട്‌. ഫോമയിലെ വിവിധ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. അഭിനയത്തിന്റെ താന്ത്രികതയില്‍ വിസ്‌മയിപ്പിക്കുന്ന നാടകോത്സവം കണ്‍വന്‍ഷനില്‍ വേറിട്ട അനുഭവമാകും. കഥയുടെയും കവിതയുടെയും ആത്മനൊമ്പരങ്ങള്‍ ത്രസിപ്പിക്കുന്ന സാഹിത്യ സമ്മേളനവും ഹാസ്യത്തിന്റെ അലയൊലികള്‍ സൃഷ്ടിക്കുന്ന ചിരിയരങ്ങും ഫോമ കണ്‍വന്‍ഷന്‍ വേദിയില്‍ നവ്യാനുഭവങ്ങള്‍ സൃഷ്ടിക്കും.

 

ആധുനിക മാധ്യമരംഗത്തെ പുത്തന്‍ പ്രവണതകള്‍ പരിചയപ്പെടുത്തുന്ന മാധ്യമ സെമിനാറില്‍ ഇന്ത്യയിലെ പ്രശസ്‌തരായ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും. മലയാളികളുടെ കുടുംബ ജീവിതത്തിന്റെ ആത്മ നൊമ്പരങ്ങള്‍ ഒപ്പിയെടുക്കുന്ന മലയാളി മങ്ക ബൈസ്റ്റ്‌ കപ്പിള്‍സ്‌ പരിപാടി ഫോമ കണ്‍വന്‍ഷനില്‍ വേറിട്ട അനുഭവമായിരിക്കും. സെക്യൂരിറ്റി റിട്ടയര്‍മെന്റ്‌ സെമിനാര്‍, പബ്ലിക്‌ മീറ്റിംഗ്‌ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്‌. ചീട്ടുകളിയില്‍ കഴിവു തെളിയിച്ചവര്‍ക്കായി റമ്മി ടൂര്‍ണമെന്റും സംഗീത ആസ്വാദര്‍ക്കായി പ്രശസ്‌ത കീ ബോര്‍ഡ്‌ വിദ്വാന്‍ സ്‌റ്റീഫന്‍ ദേവസ്യയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി. 28ന്‌ ഫോമ അംഗങ്ങളുടെ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌. ഒരു കാലയളവില്‍ മികച്ച കളികള്‍ കാഴ്‌ച വച്ച ബാസ്‌ക്കറ്റ്‌ ബോള്‍ ദേശീയ സംസ്ഥാന താരങ്ങള്‍ ടീമീല്‍ അണിനിരക്കുന്നുണ്ട്‌.സൗന്ദര്യ ധാമത്തെ കണ്ടുപിടിക്കുവാന്‍ മിസ്‌ ഫോമാ ബ്യൂട്ടി പേജന്റ്‌ എന്ന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്‌. സംഗീതത്തെ മാസ്‌മരികതയുടെ ആനന്ദത്തില്‍ ആറാടിപ്പിക്കുന്ന പ്രശത്സ ഗായകന്‍ വിജയ്‌ യേശുദാസ്‌, ശ്വോത മോഹന്‍ എന്നിനവര്‍ നയിക്കുന്നസംഗീാതാലാപവും ഉണ്ടാകും.29ന്‌ നടക്കുന്നസമാപന സമ്മേളനത്തോടെ സമ്മേളനം സമാപിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.