ഡാലസ്:സോഷ്യല്‍ മീഡിയയില്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക കാര്യങ്ങള്‍ ഹിന്ദിയില്‍ പോസ്റ്റ് ചെയ്യണമെന്ന പ്രധാന മന്ത്രി മോദിയുടെ നിര്‍ദേശം പുന:പരിശോധിക്കണമെന്ന് അമേരിക്കന്‍ മലയാളി വെല്ഫെയെര് അസോസിയേഷന് പ്രസിഡണ്ട് എബി തോമസ് ഒരു നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ഹിന്ദിമാത്രം ഉപയോഗിക്കുന്നത് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുവേണ്ടി മാത്രമാണ്. ഇന്ത്യയിലെ വിവിധ ഭാഷ ഉപയോഗിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലുള്ളവര്‍ക്കും സോഷ്യല്‍ മീഡിയ വഴിയുള്ള ആശയവിനിമയം സാധ്യമാകണമെങ്കില്‍ മികച്ച ഭാഷ ഇംഗ്ലിഷ് തന്നെയാണെന്ന് തോമസ് അഭിപ്രായപ്പെട്ടു.
Comments