You are Here : Home / USA News

മാത്യു വെട്ടിക്കാട്ടില്‍ ഡാളസ്‌ വൈസ്‌മെന്‍ ഇന്റര്‍ നാഷണല്‍ ക്ലബ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌ ശാഖ പ്രസിഡന്റ്‌ ആയി ചുമതലയേറ്റു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, June 20, 2014 08:25 hrs UTC



ഡാളസ്‌ : ആഗോളതലത്തില്‍ 1800 ല്‍പ്പരം ശാഖകളുള്ള വൈസ്‌മെന്‍ ഇന്റര്‍ നാഷണല്‍ ക്ലബ്‌ നോര്‌ത്ത്‌ ടെക്‌സാസിന്റെ ഔപചാരിക പ്രവര്‍ത്തനോദ്‌ഘാടനം വൈസ്‌മെന്‍ ഇന്റര്‍ നാഷണല്‍ ക്ലബ്‌ ഗ്ലോബല്‍ കൌണ്‍സില്‍ മെമ്പര്‍ സാജു ചാക്കോ നിര്‍വഹിക്കുകയുണ്ടായി. ഇര്‍വിംഗ്‌ പസന്ത്‌ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഡാളസിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി പേര്‍ പങ്കെടുത്തു.

ജീവകാരുണ്യരംഗത്തും മെഡിക്കല്‍ രംഗത്തും ഇതൊനോടകം ജനശ്രദ്ധ നേടിയ വൈസ്‌മെന്‍ ഇന്റര്‍ നാഷണല്‍ ക്ലബിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഓള്‍ കേരള കിഡ്‌നി ഫൗണ്ടേഷന്‍ അംഗവുമായ സാജു ചാക്കോ വിവരിക്കുകയുണ്ടായി.

ഈ വര്‍ഷത്തെ പ്രവര്‍ത്തന ഭാരവാഹികളായി പ്രസിഡന്റ്‌ മാത്യു വെട്ടിക്കാട്ടില്‍, ഷാജു പോള്‍ (സെക്രട്ടറി), ജേക്കബ്‌ ജോണ്‍ (ട്രഷറര്‍) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

ഡാളസിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യവും റോയല്‍ എന്റര്‍റ്റയിന്‍മെന്‍സ്‌ ഉടമയുമായ മാത്യു വെട്ടിക്കാട്ടില്‍ ഡാളസ്‌ വൈസ്‌മെന്‍ ഇന്റര്‍ നാഷണല്‍ ക്ലബ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌ ശാഖ സാരഥി എന്ന നിലയില്‍ സാമൂഹിക പ്രതിബദ്ധതയോടെ സമൂഹത്തില്‍ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്ന വിവിധ പ്രവര്‍ത്തന പരിപാടികളെക്കുറിച്ച്‌ വിവരിച്ചു. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം തന്‍റെ മറുപടി പ്രസംഗത്തില്‍ സൂചിപ്പിച്ചു. ജൂലൈ മാസത്തില വിപുലമായ യോഗം വിളിച്ചു ചേര്‍ത്ത്‌ ക്ലബിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.