You are Here : Home / USA News

കെ.സി.എ.എന്‍.എ സൗജന്യ ആരോഗ്യ സംരക്ഷണ ക്യാമ്പും, രക്ത ദാനത്തിനുള്ള അവസരവും ഒരുക്കുന്നു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, June 14, 2014 09:07 hrs UTC

       




ന്യുയോര്‍ക്ക്‌: കെ.സി.സി.എന്‍.എയുടെ നേതൃത്വത്തില്‍ നാളെ (ജൂണ്‍ 14, ശനിയാഴ്‌ച്ച) സൗജന്യ ആരോഗ്യ സംരക്ഷണ ക്യാമ്പും, രക്ത ദാനത്തിനുള്ള അവസരവും സംഘടിപ്പിച്ചിരിക്കുന്നു.

രാവിലെ 9 മണി മുതല്‍ 11 മണി വരെ ഇന്ത്യന്‍ നഴ്‌സസ്‌ അസ്സോസിയേഷന്‍ ന്യുയോര്‍ക്ക്‌ (കചഅചഥ) കെ.സി.എ.എന്‍.എയുമായി സഹകരിച്ച്‌ നടത്തുന്ന ഹെല്‍ത്ത്‌ ഫെയറും അതിന്‌ ശേഷം 11 മണി മുതല്‍ 12 മണി വരെ ഇവരുടെ തന്നെ നേതൃത്വത്തിലുള്ള സി.പി.ആര്‍ ക്ലാസും ഉണ്ടായിരിക്കും.

അത്യാവശ്യ ഘട്ടങ്ങളില്‍ എല്ലാവര്‍ക്കും ഉപകാരപ്പെടുന്നതും, എല്ലാവരും അറിഞ്ഞിരിക്കേണ്ടതുമായ സി.പി.ആര്‍ ക്ലാസില്‍ എല്ലാവരും പങ്കെടുക്കണമെന്ന്‌ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ഹെല്‍ത്ത്‌ ഫെയറും, സി.പി.ആര്‍ ക്ലാസുകളും സൗജന്യമായിരിക്കും.

ഉച്ചയ്‌ക്ക്‌ 2 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ന്യുയോര്‍ക്ക്‌ മലയാളീ സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബും (NYMSC) കെ.സി.എ.എന്‍.എയുമായി സഹകരിച്ച്‌ നടത്തുന്ന രക്തദാന ക്യാമ്പ്‌ ഉണ്ടായിരിക്കും. ന്യുയോര്‍ക്ക്‌ ഹോസ്‌പിറ്റല്‍ ക്യൂന്‍സില്‍ വച്ചായിരിക്കും രക്ത ദാന ക്യാമ്പ്‌ നടക്കുക.

രക്തദാനത്തിനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും പണച്ചിലവില്ലാതെ ചെയ്യാന്‍ സാധിക്കുന്ന ഈ പുണ്യ പ്രവര്‍ത്തിയില്‍ എല്ലാവരും പങ്കെടുത്ത്‌ രക്തദാനം നടത്തണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. എല്ലാ യോഗ്യതയുള്ള രക്തദാതാവിനും ഒരു സമ്മാനം നല്‍കുന്നതായിരിക്കും.

രക്തദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങള്‍:

16 വയസ്സിനു മുകളില്‍ പ്രായവും 110 പൗണ്ട്‌ തൂക്കവും ഉണ്ടായിരിക്കണം.
ഫോട്ടോ ഐ.ഡിയും പാസ്സ്‌പോര്‍ട്ട്‌ നമ്പറും.
രക്തദാനത്തിന്‌ മുന്‍പ്‌ ഭക്ഷണം കഴിക്കണം.

ഹോസ്‌പിറ്റല്‍ അഡ്രസ്സ്‌
222-66 Braddock Ave.
Queens Village, NY 11428

KCANA

Abraham Puthuseeril- (516) 209-8490
Varghese Chunkathil- (516) 519-9946
Sherin Abraham- 516- 312- 5849
Sabarinath Nair- (516) 244 - 9952

NYMSC (യോര്‍ക്ക്‌ മലയാളീ സ്‌പോര്‍ട്ട്‌സ്‌ ക്ലബ്‌)

Eapen Chacko- (516) 849-2832
Zachariah Mathai- (917) 208-1714
Mathew Cheravallil- (516) 587-1403
Mathew Joshua ? (646) 261-6314

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.