You are Here : Home / USA News

സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തി കൊണ്ട് ഫോമ

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, June 09, 2014 12:08 hrs UTC

 

ചരിത്രത്തിലാദ്യമായി അടുത്ത തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഭൂരിപക്ഷം സ്ഥാനാര്‍ ഥികളെയും പരിചയെപെടുത്തി കൊണ്ട് ഫോമയുടെ മുതിര്‍ന്ന നേതാക്കള്‍ ഒരു പുതിയ തുടക്കം കുറിച്ചു.കാലിഫോര്‍ണിയ , ഫ്ളോറിഡ, സിയാറ്റില്‍ ,വാഷിങ്ങ്ഡന്‍ ,ന്യുയോര്‍ക്ക് , ന്യൂജേഴ്സി ,അറ്റ്ലാന്റ തുടങ്ങി അമേരിക്കയിലെ ഫോമയുടെ സാന്നിദ്ധ്യമുള്ള മിക്ക സ്ഥലങ്ങളില്‍ നിന്നുമുള്ള ഫോമയുടെ പ്രതിനിധികളും നേതാക്കളും മുഖ്യധാര മാധ്യമ പ്രവര്‍ത്തകരും ഒത്തു കൂടിയ മീറ്റിങ്ങ് നിയന്ത്രിച്ചത് ഫോമ പ്രസിഡന്റ് ജോര്‍ ജ്ജ് മാത്യുവും അനിയന്‍ ജോര്‍ജ്ജും സാബു സ്കറിയയും ഡോ കുര്യന്‍ മത്തായിയുമായിരുന്നു.ഫിലാഡെല്‍ഫിയായിലെ രണ്ട് സ്ഥലങ്ങളില്‍ കൂടുവാന്‍ തീരുമാനിച്ച പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ആനന്ദന്‍ നിരവേലിനെയും ജെയിംസ് ഇല്ലിക്കനെയും സമവായത്തിലൂടെ ഒരുമിച്ച് ഒരു സ്ഥലത്ത് അണിനിരത്തിയത് ഫോമയുടെ മുന്‍ വൈസ് പ്രസിഡന്റായ യോഹന്നാന്‍ ശങ്കരത്തിലും സാബു സ്കറിയായും പ്രസിഡന്റ് ജോര്‍ ജ്ജ് മാത്യുവും , അനിയന്‍ ജോര്‍ ജ്ജും നടത്തിയ തുടര്‍ ച്ചയായ ചര്‍ച്ചകളെ തുടര്‍ന്നാണ്.അടച്ചിട്ട മുറികളില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചകള്‍ക്ക് പകരം പരസ്പര ബഹുമാനവും സ്നേഹവും മല്‍സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ഥികളും കാണിച്ചപ്പോള്‍ അത് ഒരു പുതിയ സംഘടന ശൈലിയുടെ തുടക്കമായി.മല്‍സരിക്കുന്ന മിക്ക സ്ഥാനാര്‍ഥികളും ഒരുമിച്ചാണ്  ഇരുന്നത് പോലും .സംഘടനയിലെ ഐക്യം മാത്രമായിരുന്നു മിക്ക സ്ഥാനാര്‍ഥികളുടെയും പ്രസംഗ വിഷയം .പ്രസിഡന്റെ ജോര്‍ ജ്ജ് മാത്യു ഉള്‍പ്പടെയുള്ളവര്‍ ഔദ്യോഗിക വേഷം ഉപേക്ഷിച്ച് സാധാരണ പ്രവര്‍ത്തകരെ പോലെ മീറ്റിങ്ങ് നിയന്ത്രിച്ചതും കൌതുകമുണര്‍ത്തി. ചുരുങ്ങിയ സമയം കൊണ്ട് മീറ്റിങ്ങിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു കൊടുത്ത മാപ്പിന്റെ മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് എം മാത്യു ഏവരുടെയും പ്രശംസ പിടിച്ച് പറ്റി. എല്ലാത്തിനും സാക്ഷിയായി ദേശിയ തലത്തില്‍ പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുള്ള ജോര്‍ജ്ജ് കോശിയും ജെ. മാത്യൂസും . ഒപ്പം ഒരു പക്ഷെ ആദ്യമായി ഒരു ഇലക്ഷന്‍ കമ്മീഷണര്‍ പങ്കെടുക്കുന്ന ഒരു മീറ്റ് ദി കാനഡിഡേറ്റ് പ്രോഗ്രാമാക്കി മാറ്റി കൊണ്ട് ന്യുയോര്‍ ക്കിലെ തോമസ്സ് കോശിയും ചരിത്രത്തില്‍ ഇടം തേടി.

 

 

PHOTO : JOJO KOTTARAKARA