You are Here : Home / USA News

പരിശുദ്ധ ദിദിമോസ്‌ വലിയ ബാവായുടെ ദേഹവിയോഗത്തില്‍ ടൊറന്റോ ഇടവക അനുശോചനം രേഖപ്പെടുത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 06, 2014 10:22 hrs UTC

മിസ്സിസാഗാ: മലങ്കര സഭയുടെ താപസശ്രേഷ്‌ഠനും ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷനുമായിരുന്ന പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിദിമോസ്‌ പ്രഥമന്‍ വലിയ ബാവായുടെ ദേഹവിയോഗത്തില്‍ പ്രഫഷണല്‍ കോര്‍ട്ട്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ ടൊറന്റോ ഇടവക അനുശോചിച്ചു.

 

ത്യാഗപൂര്‍ണ്ണമായ സന്യാസജീവിതവും വൃതശുദ്ധമായ പ്രാര്‍ത്ഥനാജീവിതവും മുഖമുദ്രയാക്കി മലങ്കര സഭയെ നയിച്ച ഈ പുണ്യപിതാവ്‌ നമുക്ക്‌ കാട്ടി തന്ന മൂല്യങ്ങള്‍ സഭാ മക്കള്‍ക്കും സമൂഹത്തിനും വരുംതലമുറയ്‌ക്കും പുതിയ ദിശാബോധം പകരുന്നതായിരിക്കുമെന്ന്‌ നിലയ്‌ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്‌ മെത്രാപ്പോലീത്ത പ്രസ്‌താവിച്ചു. അനുസ്‌മരണാ സന്ദേശം നല്‌കിക്കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലങ്കര സഭാ മാനേജിംഗ്‌ കമ്മിറ്റി മെമ്പര്‍ റവ.ഫാ. ദാനിയേല്‍ പുല്ലേലില്‍ അധ്യക്ഷനായിരുന്നു. ഇടവക ട്രസ്റ്റി അലക്‌സ്‌ പി. ചാണ്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി വര്‍ഗീസ്‌ എം. ജോര്‍ജ്‌, ഡയോസിസ്‌ അസംബ്ലി മെമ്പര്‍ മനു ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.