You are Here : Home / USA News

പാസ്റ്റര്‍ ബാബു തോമസിന് ഡോക്ടറേറ്റ് ലഭിച്ചു

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Wednesday, June 04, 2014 10:04 hrs UTC


ന്യുയോര്‍ക്ക് . അറിയപ്പെടുന്ന ക്രിസ്തീയ എഴുത്തുകാരനും കണ്‍വന്‍ഷന്‍ പ്രാസംഗികനും വേദ പണ്ഡിതനുമായ പാസ്റ്റര്‍ ബാബു തോമസിനു  അമേരിക്കയില്‍ മസാചുസൈറ്റിലുളള ഗോര്‍ഡന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. വിശ്വാസ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന കുടുംബ പ്രശ്നങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, വിഷാദ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് പരിഹാരം കണ്ടെത്തുവാന്‍ ശുശ്രൂഷകന്മാര്‍ക്ക് പരിശീലനം നല്‍കുന്ന കൌണ്‍സിലിംഗ് സെമിനാറുകള്‍ എങ്ങനെ രൂപകല്‍പ്പന ചെയ്യാം എന്നുളള വിഷയത്തെ ആസ്പദമാക്കി   നടത്തിയ പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ന്യുയോര്‍ക്കിലുളള ഹെബ്രോന്‍ ഐപിസിയുടെയും രക്ഷാമാര്‍ഗ്ഗം മിനിസ്ട്രീസിന്റെയും സ്ഥാപകനാണ് പാസ്റ്റര്‍ ബാബു തോമസ്. ഭാര്യ ഗ്രേസ്സി തോമസ്. മക്കള്‍ : ബോബി, ബിജി, ബെര്‍ണിസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.