You are Here : Home / USA News

ഫോമാ സ്ഥാനാര്‍ത്ഥികളായ ജയിംസ്‌ ഇല്ലിക്കല്‍- സജി കരിമ്പന്നൂര്‍ ടീമിന്റെ മീറ്റ്‌ ദി. കാന്‍ഡിഡേറ്റ്‌ ഫിലാഡല്‍ഫിയയില്‍ ജൂണ്‍ എട്ടിന്‌

Text Size  

Story Dated: Tuesday, June 03, 2014 07:46 hrs UTC

  

ഫിലാഡല്‍ഫിയ: താമ്പായില്‍ നിന്നും നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ അമരത്തേക്ക്‌ ജയിംസ്‌ ഇല്ലിക്കലും, ട്രഷറര്‍ സ്ഥാനത്തേക്ക്‌ സജി കരിമ്പന്നൂരും മത്സരിക്കുന്നു.

ജൂണ്‍ എട്ടിന്‌ ഞായറാഴ്‌ച വൈകിട്ട്‌ 6.30-ന്‌ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടാനും, സൗഹാര്‍ദ്ദം പങ്കുവെയ്‌ക്കാനുമായിട്ടുള്ള പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. ഫിലാഡല്‍ഫിയയിലുള്ള `രസവത്‌ ഇന്ത്യന്‍ റെസ്റ്റോറന്റി'ലാണ്‌ (Rasvat Indian Restaurent, 9321 Krewstown Rd, Philadelphia, PA 19115, Ph: 267 686 3723) പരിപാടി. അന്നേ ദിവസം ഫോമാ കണ്‍വന്‍ഷന്‍ കമ്മിറ്റി നടക്കുന്ന സീറോ മലബാര്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ നിന്നും മിനിറ്റുകള്‍ മാത്രം അകലെയാണ്‌ ഈ റസ്റ്റോറന്റ്‌. ഈ മീറ്റിംഗിലേക്ക്‌ ഫോമയുടെ എല്ലാ ഭാരവാഹികളേയും, പ്രവര്‍ത്തകരേയും അഭ്യുദയകാംക്ഷികളേയും ക്ഷണിച്ചുകൊള്ളുന്നു.

ഫോമാ കണ്‍വന്‍ഷന്റെ വന്‍ വിജയത്തിനായുള്ള ആലോചനകളും, ഫോമയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള ചര്‍ച്ചകളും ഇതോടൊപ്പം നടത്തുന്നതാണ്‌. സോഷ്യല്‍ അവറിനോടും, ഡിന്നറിനോടുംകൂടി പരിപാടി പര്യവസാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജയിംസ്‌ ഇല്ലിക്കല്‍ (813 230 8031), സജി കരിമ്പന്നൂര്‍ (813 263 6302), ടി. ഉണ്ണികൃഷ്‌ണന്‍ (813 334 0123).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.