You are Here : Home / USA News

ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയ്‌സ്‌ നഴ്‌സസ്‌ വാരം ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 03, 2014 07:30 hrs UTC

       

ഷിക്കാഗോ: മെയ്‌ 23-ന്‌ വെള്ളിയാഴ്‌ച ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയിയുടെ നഴ്‌സസ്‌ വാരാഘോഷം പ്രൗഢഗംഭീരമായി ഷിക്കാഗോയിലെ ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ ആഘോഷിച്ചു. വൈകുന്നേരം 6 മണിയോടെ ജനറല്‍ ബോഡി മീറ്റിംഗിനുശേഷം നഴ്‌സസ്‌ വാരാഘോഷപരിപാടികള്‍ക്ക്‌ നിലവിളക്ക്‌ കൊളുത്തി തുടക്കമിട്ടു.

സ്വീഡീഷ്‌ കവനന്റ്‌ ഹോസ്‌പിറ്റലിലെ സ്‌പിരിച്വല്‍ ഡയറക്‌ടര്‍ റവ.ജോസ്‌ പ്രാര്‍ത്ഥനാപൂര്‍വ്വം പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. ഷെറിന്‍ വള്ളിക്കളം ഇന്ത്യന്‍ ദേശീയ ഗാനവും, അന്‍സു ജോയി അമേരിക്കന്‍ ദേശീയഗാനവും ആലപിച്ചു. ഐനാനി സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്‌ സദസിന്‌ സ്വാഗതം ആശംസിച്ചു.

മുഖ്യാതിഥിയായിരുന്ന ഡോ. കാത്‌ലിന്‍ നഴ്‌സിംഗ്‌ പ്രൊഫഷന്റെ ഹെല്‍ത്ത്‌ കെയറിലുള്ള പ്രാധാന്യത്തെക്കുറിച്ച്‌ സന്ദേശം നല്‍കുകയുണ്ടായി. റവ. ജോസ്‌ നഴ്‌സിംഗ്‌ പ്രൊഫഷന്റെ ആദ്ധ്യാത്മിക വശങ്ങളെക്കുറിച്ച്‌ സംസാരിക്കുകയും എല്ലാ നഴ്‌സുമാരേയും അനുഗ്രഹിക്കുകയും ചെയ്‌തു.

ഐനാനി പ്രസിഡന്റ്‌ ഡോ. അജിമോള്‍ ലൂക്കോസ്‌ ഇക്കൊല്ലത്തെ നഴ്‌സിംഗ്‌ തീമിനെക്കുറിച്ച്‌ ഹൃദ്യമായി പ്രതിപാദിച്ചു.

എം.സിമാരിയുന്ന ലിസി പീറ്റേഴ്‌സും രജനിയും എല്ലാ പരിപാടികളും വളരെ കൃത്യതയോടെ സദസിന്‌ പരിചയപ്പെടുത്തി. പ്രദീപിന്റേയും സൂസന്‍ ഇടമലയുടേയും ഗാനാലാപനം വളരെ ഹൃദ്യമായിരുന്നു. ഫിലിപ്പ്‌ ആനാലില്‍ സിനിമാറ്റിക്‌ ഡാന്‍സിലൂടെ സദസിന്റെ കൈയ്യടി നേടി.

മുന്‍ പ്രസിഡന്റുമാരായ സാറാ ഗബ്രിയേലും മേരിക്കുട്ടി കുര്യാക്കോസും കഴിഞ്ഞകാല നഴ്‌സിംഗ്‌ അനുഭവങ്ങള്‍ സദസുമായി പങ്കുവെച്ചു. മേരി ബെന്നിയുടെ നഴ്‌സിംഗ്‌ ജീവിതാവലോകനം വളരെ ഹൃദ്യമായിരുന്നു.

ബി.എസ്‌.എന്‍ ഗ്രാജ്വേറ്റ്‌ ചെയ്‌തവരെ സിബി ജോസഫും, മോളി സക്കറിയയും സദസിന്‌ പരിചയപ്പെടുത്തി. ജാസ്‌മിന്‍ ലൂക്കോസ്‌ നഴ്‌സ്‌ പ്രാക്‌ടീഷനേഴ്‌സിനേയും, മാസ്റ്റര്‍ ബിരുദധാരികളേയും ഡോക്‌ടറേറ്റ്‌ ലഭിച്ചവരേയും സദസിന്‌ പരിചയപ്പെടുത്തി. അതുപോലെതന്നെ നഴ്‌സിംഗ്‌ വിഭാഗത്തില്‍ ഏതെങ്കിലും സര്‍ട്ടിഫിക്കേഷന്‍, പ്രമോഷന്‍ ലഭിച്ചവരേയും ആദരിക്കുകയുണ്ടായി.

ചിന്നു തോട്ടം ഗ്രൂപ്പിന്റെ പ്രാര്‍ത്ഥനാ നൃത്തം വേറിട്ടൊരു അനുഭവമായിരുന്നു. ജൂബി വള്ളിക്കളം സദസിന്‌ കൃതജ്ഞത പറഞ്ഞു. മനീഷി ഗ്രൂപ്പ്‌ സൗണ്ട്‌ സിസ്റ്റവും, മലബാര്‍ കേറ്ററിംഗിന്റെ ഭക്ഷണവും വളരെ ഹൃദ്യമായിരുന്നു. സ്‌പോണ്‍സര്‍മാരെ ഡോ. അജിമോള്‍ ലൂക്കോസ്‌ ആദരിക്കുകയുണ്ടായി. സ്‌പോണ്‍സറായി എത്തിയ ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റി പ്രതിനിധി ഹാളില്‍ വെച്ചുതന്നെ ട്രാന്‍സ്‌ക്രിപ്‌റ്റുകള്‍ ഇവാലുവേഷന്‍ നടത്തുന്നുണ്ടായിരുന്നു. രാത്രി 10.30-ഓടെ പരിപാടികള്‍ പര്യവസാനിച്ചു. ഐനാനി സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.