You are Here : Home / USA News

വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ജൂണ്‍ 1 മുതല്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 28, 2014 10:32 hrs UTC


ബ്രോക്കന്‍ബൊ(ഒക്ലഹോമ). നോര്‍ത്ത് അമേരിക്ക - യൂറോപ്പ് മാര്‍ത്തോമ ചര്‍ച്ച് നാറ്റീവ്  അമേരിക്കന്‍ മിഷന്റെ ആഭിമുഖ്യത്തില്‍ ബ്രോക്കന്‍ബൊ ഇസ്രയേല്‍ ഫോള്‍സം ക്യാമ്പില്‍ എല്ലാവര്‍ഷവും നടത്തിവരാറുളള ബൈബിള്‍ ക്യാമ്പും വിബിഎസും ഈ വര്‍ഷം ജൂണ്‍ 1 മുതല്‍  ആറ് വരെ ഉണ്ടായിരിക്കുമെന്ന് കണ്‍വീനര്‍ ഫാ. ജയ്സണ്‍ തോമസ് അറിയിച്ചു.

ആരാധന, ബൈബിള്‍ പഠനം, ക്രാഫ്റ്റസ്, മ്യൂസിക്, സെമിനാറുകള്‍, ആരോഗ്യ സംരക്ഷണ പരിശീലന ക്ലാസുകള്‍, സ്പോര്‍ട്സ് എന്നിവ ഈ വര്‍ഷത്തെ വെക്കേഷന്‍ ബൈബിള്‍ സ്കൂളില്‍ ക്രമീകരിച്ചിട്ടുണ്ട്. ക്യാമ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുളളവര്‍ ഒ. സി. എബ്രഹാമിനെ 302 239 7119 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

ഭദ്രാസന നാറ്റീവ് അമേരിക്കന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ. ജയ്സണ്‍ തോമസ് കണ്‍വീനറും നിര്‍മല എബ്രഹാം, ബിനു തോമസ് (ഫിലഡല്‍ഫിയ) ഡോ. സുരേഷ് മാത്യൂസ് (അറ്റ്ലാന്റാ), ഏഷ്ബി മാത്യുസ് (കാലിഫോര്‍ണിയ), എല്‍സി എബ്രഹാം(ഡാലസ്), ജോര്‍ജ് തോമസ്, ലവ്ലി ജോണ്‍ (ഒക്കലഹോമ), ഡോ. മാത്യു ടി. തോമസ് (വാഷിംഗ്ടണ്‍), മറിയാമ്മ എബ്രഹാം (ന്യുയോര്‍ക്ക്) എന്നിവര്‍ അംഗങ്ങളുമായുളള ഒരു കമ്മറ്റിയാണ് നേതൃത്വം നല്‍കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.