You are Here : Home / USA News

ഫോമാ കണ്‍വന്‍ഷന്‌ പരിശുദ്ധ കാതോലിക്കാ ബാവയുടെ ആശംസകള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 28, 2014 10:19 hrs UTC

ന്യൂയോര്‍ക്ക്‌: ജൂണ്‍ 26-ന്‌ ആരംഭിക്കുന്ന ഫോമ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ തിരുമനസുകൊണ്ട്‌ വിജയാശംസകള്‍ നേര്‍ന്നു. ന്യൂയോര്‍ക്കിലെ മട്ടണ്‍ ടൗണിലുള്ള നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസന കേന്ദ്രത്തില്‍ മെയ്‌ 15-ന്‌ നടന്ന ബാവാ തിരുമനസിന്റെ 29-മത്‌ മെത്രാഭിഷേക വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്ത ഫോമാ വൈസ്‌ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ്‌ ടി. ഉമ്മന്‍ എന്നിവരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്‌ചയിലാണ്‌ കണ്‍വന്‍ഷന്‍ വിജയത്തിനായി അനുഗ്രഹാശിസുകള്‍ നല്‍കിയത്‌.

 

അമേരിക്കയിലെ മലയാളി സമൂഹത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന എല്ലാ പ്രാദേശിക സംഘടനകളേയും ഉള്‍പ്പെടുത്തി ഫോമ നടത്തുന്ന സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ സേവനങ്ങള്‍ ശ്ശാഘനീയമാണ്‌. സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ ഫോമയ്‌ക്ക്‌ വരും നാളുകളില്‍ കഴിയട്ടെ എന്നും ഫോമയെ ഊര്‍ജസ്വലതയോടെ നയിക്കുന്ന നേതാക്കളെ അനുമോദിക്കുന്നുവെന്നും കാതോലിക്കാ ബാവ പ്രസ്‌താവിച്ചു. മെത്രാഭിഷേക വാര്‍ഷികത്തോടനുബന്ധിച്ച്‌ ബാവാ തിരുമനസുകൊണ്ട്‌ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയിലും, തുടര്‍ന്ന്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാസ്‌ മാര്‍ നിക്കളാവോസ്‌ തിരുമേനിയുടെ മഹനീയ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന സമ്മേളനത്തിലും കണ്ടനാട്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ്‌ മോര്‍ സേവേറിയോസ്‌, നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസന ചാന്‍സലര്‍ റവ.ഫാ. തോമസ്‌ പോള്‍, സീനിയര്‍ വൈദീകരായ യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പ, പി.എസ്‌. ശാമുവേല്‍ കോര്‍എപ്പിസ്‌കോപ്പ, മറ്റ്‌ വൈദീക ശ്രേഷ്‌ഠര്‍, ശെമ്മാശന്മാര്‍, വിവിധ സാമൂഹ്യ-സാമുദായിക നേതാക്കന്മാര്‍, ഭദ്രാസന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.