You are Here : Home / USA News

മലയാളി നേതൃത്വം നല്‍കുന്ന സീനോവ്‌ കമ്പനിക്ക്‌ സ്റ്റേറ്റ്‌ അവാര്‍ഡ്‌

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, May 08, 2014 01:16 hrs UTC

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ബിസിനസ്‌ ഇന്‍കുബേഷന്‍ നെറ്റ്‌വര്‍ക്ക്‌ അവാര്‍ഡ്‌ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീനോവിന്‌. സ്റ്റാര്‍ട്ട്‌ അപ്‌ കമ്പനികളില്‍ നിന്നും പുതിയ കണ്ടുപിടുത്തങ്ങളുടെയും ഭാവിയിലേക്ക്‌ മുതല്‍കൂട്ടാവുന്ന മികച്ച ആശയങ്ങളുടെ മികവിന്റെയും അടിസ്ഥാനത്തില്‍ വര്‍ഷംതോറും നല്‍കപ്പെടുന്നതാണ്‌ ഈ അവാര്‍ഡ്‌. ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ നടത്തുന്നതിനുള്ള വീഡിയോ, ഓഡിയോ, ഡെസ്‌ക്‌ടോപ്പ്‌ ഷെയറിംഗ്‌ സുഗമമമാക്കുന്ന കമ്യൂണിക്കേഷന്‍ പ്ലാറ്റ്‌ ഫോമായ Zeenov Agora കമ്യൂണിക്കേഷന്‍ രംഗത്തിന്‌ ഊര്‍ജം പകരുമെന്ന്‌ Zeenov Inc. വക്താക്കള്‍ ഉറപ്പ്‌ പറയുന്നു. ഏത്‌ വെബ്‌സൈറ്റിലേക്കും സോഫ്‌റ്റ്‌വെയര്‍ ആപ്ലിക്കേഷനിലേക്കും Zeenov ന്റെ സേവനം ലഭ്യമാകും. സോഫ്‌റ്റ്‌വെയര്‍ ഡവലപ്‌മെന്റ്‌ കമ്പനിയായ Zeenov Inc യുടെ ഫ്‌ളാഗ്‌ഷിപ്പ്‌ പ്രോഡക്‌ട്‌ ആയ Zeenov Agora വാര്‍ത്താവിനിമയ രംഗത്ത്‌ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു. വീഡിയോയും ഡേറ്റകളും കൂടി ഓഡിയോയ്‌ക്കൊപ്പം സുഗമമായി ചേര്‍ത്ത്‌ ഡിജിറ്റലൈസ്‌ ചെയ്‌ത്‌ കമ്യൂണിക്കേഷന്‍ രംഗത്തെ സ്‌മാര്‍ട്ടറാക്കാന്‍ Agora യുടെ കണ്ടുപിടിത്തം സഹായിക്കുമെന്ന്‌ കമ്പനി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ജോണ്‍ ചാക്കോ അറിയിച്ചു. മാര്‍ക്കറ്റില്‍ ഇന്ന്‌ ലഭ്യമായ കോണ്‍ഫറന്‍സിംഗ്‌ ആപ്ലിക്കേഷനുകളില്‍തന്നെ വിവിധ നെറ്റ്‌ വര്‍ക്കുകളിലൂടെ, മികവോടെ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനെന്ന നിലയില്‍ Agora വേറിട്ടു നില്‍ക്കുന്നുവെന്ന്‌ ന്യൂജേഴ്‌സി ബിസിനസ്‌ ഇന്‍കുബേഷന്‍ നെറ്റ്‌ വര്‍ക്ക്‌ (NJBIN) പ്രസിഡന്റും റട്‌ഗേഴ്‌സ്‌ കാംഡെന്‍ ബിസിനസ്‌ ഇന്‍കുബേറ്റര്‍ ഡയറക്‌ടറുമായ സൂസന്‍ സമ്മിറ്റ്‌ അവാര്‍ഡ്‌ദാന സമ്മേളനത്തില്‍ ആമുഖമായി പറഞ്ഞു. ന്യൂജേഴ്‌സി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രസിഡന്റും സി.ഇ.ഒയുമായ തോമസ്‌ ബ്രാക്കന്‍ മുഖ്യപ്രസംഗം നടത്തി. വിഭവസ്രോതസുകളുടെയും പ്രോത്സാഹനങ്ങളുടെയും പിന്‍ബലമേറെയുള്ളതിനാല്‍ പുതിയ കമ്പനികള്‍ക്ക്‌ ന്യൂജേഴ്‌സി ഏറെ പ്രതീക്ഷയുയര്‍ത്തുന്നുവെന്ന്‌ ബ്രാക്കന്‍ പറഞ്ഞു. ലൈഫ്‌ സൈസ്‌, ടെലിപ്രെന്‍സ്‌, പോളികോം തുടങ്ങി യ വീഡിയോ കോണ്‍ഫറന്‍സിംഗ്‌ ആപ്ലിക്കേഷനൊപ്പം Agora പ്രവര്‍ത്തിക്കും. 15 വര്‍ഷത്തോളമായി ലോകത്ത്‌ നിലനില്‍ക്കുന്ന വീഡിയോ കോണ്‍ഫറന്‍സിംഗ്‌ ടെക്‌നോളജിക്ക്‌ ഒരുമാറ്റം എന്ന നിലയില്‍ ഏറെക്കാലം ശ്രമിച്ചാണ്‌ നെറ്റ്‌വര്‍ക്ക്‌ ബാന്‍ഡ്‌ വിഡ്‌ത്‌്‌ കുറവുള്ളതും എന്നാല്‍ മികച്ച വീഡിയോ ലഭിക്കുന്നതുമായ ടെക്‌നോളജി തങ്ങള്‍ വികസിപ്പിച്ചതെന്ന്‌ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ വിക്രം വസീറാണി പറഞ്ഞു. ക്വാളിറ്റിയില്‍ യാതൊരു കുറവും വരാതെ സാധാരണ വീടുകളില്‍ ഉപയോഗിക്കുന്ന ബ്രോഡ്‌ബാന്‍ഡ്‌ വിഡ്‌തില്‍ തന്നെ Agora യുടെ വീഡിയോ സൗകര്യം ലഭ്യമാണ്‌. വിവരങ്ങള്‍ക്ക്‌ ജോണ്‍ ചാക്കോയുമായി ബന്ധപ്പെടാവുന്നതാണ്‌. John@zeenov.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.