You are Here : Home / USA News

സോളാര്‍: ഉന്നതരുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ കൈമാറുമെന്ന് സരിത

Text Size  

Story Dated: Monday, April 28, 2014 11:47 hrs UTC

സോളാര്‍ തട്ടിപ്പില്‍ ഉന്നതരുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ കൈമാറുമെന്ന് പ്രതി സരിത എസ്. നായര്‍. എ.പി.അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണ്. ഇതിന്റെ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സരിത പറഞ്ഞു.
അബ്ദുള്ളക്കുട്ടിക്കെതിരായ സരിതയുടെ പരാതിയില്‍ മേയ് അഞ്ചിന് മൊഴി രേഖപ്പെടുത്താനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. നേരത്തെ മൊഴി നല്‍കാന്‍ കോടതി സരിതയോട് ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അഭിഭാഷകനൊപ്പം എത്തിയ സരിതയ്ക്ക് മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ മൊഴി നല്‍കാന്‍ കഴിഞ്ഞില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.