You are Here : Home / USA News

ഗര്‍ഭചിദ്രം നിരോധിക്കുന്ന ബില്ലില്‍ മിസിസിപ്പി ഗവര്‍ണര്‍ ഒപ്പുവച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, April 27, 2014 09:21 hrs UTC

ജാക്‌സണ്‍: ഇരുപത്‌ ആഴ്‌ച വളര്‍ച്ച എത്തിയാല്‍ ഗര്‍ഭ ചിദ്രം അനുവദനീയമല്ലെന്നും നിഷ്‌കര്‍ഷിക്കുന്ന ബില്ലില്‍ മിസിസിപ്പി ഗവര്‍ണര്‍ ഫില്‍ബ്രയന്റ്‌ ഇന്നലെ ഒപ്പുവച്ചു.
ജൂലൈ ഒന്നുമുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ഗര്‍ഭ ചിത്രമെന്നത്‌ നരഹത്യയാണെന്നും അതുകൊണ്ടുതന്നെ ഗര്‍ഭചിദ്രത്തെ അംഗീകരിക്കാനാവില്ലെന്നും, സ്‌ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന്‌ ഗര്‍ഭചിത്രം ഭീഷണിയാണെന്നും, ഗര്‍ഭചിദ്രത്തെ അംഗീകരിക്കാനാവില്ലെന്നും, ഗര്‍ഭചിദ്രത്തെ എതിര്‍ക്കുന്നവര്‍ വാദിച്ചു. ഗര്‍ഭചിദ്രനിരോധനം, ഭരണഘടനാവിരുദ്ധമാണെന്നും വ്യക്തി സ്വാതന്ത്രത്തിലുള്ള കടന്നുകയറ്റമാണെന്നും ഗര്‍ഭചിദ്രത്തെ അനുകൂലിക്കുന്നവരും വാദിച്ചു.

ഗര്‍ഭസ്ഥ ശിശു ഉദരത്തില്‍ വെച്ച്‌ മരണപ്പെടുകയോ, ഗുരുതരമായ അംഗവൈകല്യമോ, രോഗമോ ഉണ്ടെന്ന്‌ വിദഗ്‌ദ പരിശോധനയില്‍ തെളിഞ്ഞാല്‍ ഇരുപത്‌ ആഴ്‌ചയ്‌ക്കുശേഷം ഗര്‍ഭചിദ്രമാകാം എന്ന ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

കുഞ്ഞിന്റെ പൂര്‍ണ്ണ വളര്‍ച്ചക്കു 40 ആഴ്‌ച വേണമെന്നിരിക്കെ ഇരുപതു ആഴ്‌ചയ്‌ക്കുശേഷം ഗര്‍ഭചിദ്രം നിരോധിക്കുന്ന നിയമം ആലബാമ, മൈര്‍ക്കന്‍സാസു, ലുസിയാന, ടെക്‌സ്‌ എന്നി സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്‌.

2012 റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണറായി ഫില്‍ബ്രയന്റ്‌ ചാര്‍ജെടുക്കുമ്പോള്‍ നല്‍കിയ വാഗ്‌ദനമാണ്‌ ഇതോടെ നിറവേറ്റപ്പെട്ടത്‌. ചൂടേറിയ വാദ പ്രതിവാദങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുശേഷം ഗര്‍ഭനിരോധന നിയമം നടപ്പിലാക്കുവാന്‍ കഴിഞ്ഞതില്‍ ഗവര്‍ണ്ണര്‍ സംതൃപ്‌തി രേഖപ്പെടുത്തി. മനുഷ്യജീവന്‍ വിലമതിക്കാനാവാത്തതാണെന്നും, അത്‌ സംരക്ഷിക്കുവാന്‍ േെരാ പൗരന്റെയും ബാധ്യതയുമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.