You are Here : Home / USA News

കുര്യന്‍ വര്‍ഗീസ്‌ ഫോമയുടെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 09, 2014 10:20 hrs UTC

കണക്‌ടിക്കട്ട്‌: കഴിഞ്ഞ നാല്‌ ദശകങ്ങളായി കണക്‌ടിക്കട്ടില്‍ കര്‍മ്മരംഗത്തും സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച കുര്യന്‍ വര്‍ഗീസ്‌ ഫോമയുടെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു. കേരളാ അസോസിയേഷന്‍ കണക്‌ടിക്കട്ടിന്റെ സ്ഥാപകരില്‍ ഒരാളും, തുടക്കം മുതല്‍ ഇതിന്റെ വളര്‍ച്ചയ്‌ക്ക്‌ നേതൃത്വം നല്‍കിയ കുര്യന്‍ കഴിഞ്ഞ ആറ്‌ വര്‍ഷങ്ങളായി ഫോമാ ന്യൂ ഇംഗ്ലണ്ട്‌ റീജിയന്റെ വൈസ്‌ പ്രസിഡന്റായും, നിലവില്‍ നാഷണല്‍ കമ്മിറ്റി അംഗം, ബൈലോ/ക്രെഡന്‍ഷ്യല്‍ കമ്മിറ്റിയുടെ ചെര്‍മാന്‍ എന്നീ പദവികളില്‍ സേവനം അനുഷ്‌ഠിക്കുന്നു. ഫോമയ്‌ക്ക്‌ 56-ല്‍പ്പരം അംഗങ്ങളെ ലഭിക്കുന്നതിനുവേണ്ട സഹായം ലഭ്യമാക്കുകയും, മലയാളി സമൂഹത്തിന്‌ ഒരു നല്ല നാളെയ്‌ക്കായുള്ള ശ്രമത്തിലുമാണ്‌. മലയാളികള്‍ക്ക്‌ ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഇനിയും ധാരാളം അവസരങ്ങള്‍ ഉണ്ടെന്നുള്ള പ്രതീക്ഷ കുര്യനുണ്ട്‌.

 

സ്വാര്‍ത്ഥ താത്‌പര്യങ്ങളേക്കാള്‍ വലുത്‌ പിറന്ന നാടിന്റേയും മലയാളികളുടേയും ക്ഷേമമാണെന്ന്‌ കണ്ട്‌ ഐക്യത്തോടുകൂടി പ്രവര്‍ത്തിക്കുവാന്‍, ഒരു നല്ല നാളയെ മുന്നില്‍ കണ്ട്‌ സംഘടനയുടെ ഭാവിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നുള്ള പ്രതിജ്ഞയുമായി കുര്യന്‍ ഈ രംഗത്തേക്ക്‌ കടന്നുവരുന്നു. കോഴഞ്ചേരി സംഗമത്തിന്റെ മുന്‍ പ്രസിഡന്റും, ഇപ്പോള്‍ കമ്മിറ്റി അംഗവുമാണ്‌. പമ്പാനദി സംരക്ഷണവും, ശുദ്ധീകരണവും അതോടൊപ്പം ആറന്മുള എയര്‍പോര്‍ട്ട്‌ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ തന്റെ അജണ്ടയിലുണ്ടെന്നും അതിനായി സര്‍വ്വ കഴിവുകളും സമയവും വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.എസ്‌.ഐ.ഇ (വോളണ്ടിയേഴ്‌സ്‌ ഇന്‍ സര്‍വീസ്‌ ഫോര്‍ ദി എഡ്യൂക്കേഷന്‍ ഓഫ്‌ ഇന്ത്യ) എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനും, മറ്റ്‌ പല സംഘടനകളുടേയും നേതാവ്‌ എന്നീ നിലകളില്‍ തിളങ്ങിയ കുര്യന്‍ വര്‍ഗീസ്‌ കോഴഞ്ചേരി പാലത്തുംതലക്കല്‍ പരേതനായി ബായിയയുടെ മകനാണ്‌. അമേരിക്കന്‍ റെഡ്‌ക്രോസിന്റെ ദീര്‍ഘകാല സേവനത്തിനുള്ള പ്രശംസ നേടിയിട്ടുണ്ട്‌. കണക്‌ടിക്കട്ടിലെ വെസ്റ്റ്‌ ഹാര്‍ട്ട്‌ഫോര്‍ഡില്‍ കുടുംബ സമേതം താമസിക്കുന്നു. സംഘടനകളും സംഘാടകരും കൂടി വരുന്നതോടൊപ്പം മലയാളി സമൂഹം തളരുകയും, പുതിയ തലമുറയെ നമുക്ക്‌ നഷ്‌ടപ്പെടുന്ന ഈ സാഹചര്യത്തില്‍ കുര്യന്റെ നേതൃത്വം മലയാളി സമൂഹത്തിന്‌ ഒരു മുതല്‍ക്കൂട്ടിയിരിക്കുമെന്ന്‌ പ്രതീക്ഷാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.