You are Here : Home / USA News

`പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍' പ്രകാശനം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 09, 2014 10:12 hrs UTC

സരോജ വര്‍ഗീസ്‌ അവരുടെ ഭര്‍ത്താവ്‌ മാത്യുവര്‍ഗീസിന്റെ (ജോയി, നിരണം) വേര്‍പാടില്‍ രചിച്ച്‌ ഇ-മലയാളിയില്‍ ഖണ്ഡഃശ്ശ പ്രസിദ്ധീകരിച്ച `പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍' (ഓര്‍മ്മക്കുറിപ്പുകള്‍) എന്ന കൃതി അദ്ദേഹത്തിന്റെ ഒന്നാം ചരമ വര്‍ഷിക ചടങ്ങുകളോടൊപ്പം പ്രകാശനം ചെയ്‌തു. ഏപ്രില്‍ 6 ഞായാറാഴ്‌ച ഫ്‌ളോറല്‍പാര്‍ക്കിലുള്ള സെന്റ്‌തോമസ്സ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വച്ച്‌ നടന്ന ചടങ്ങില്‍ ഡോ. എന്‍.പി. ഷീല പുസ്‌തകത്തെ സദസ്സിനു പരിചയപ്പെടുത്തി. തുടര്‍ന്ന്‌ വന്ദ്യനായ ഫിലിപ്പ്‌ സഖറിയ അച്ചന്‍ പരേതനുവേണ്ടി അനുസ്‌മരണ പ്രസംഗവും മനോഹരമായ ഒരു കൃതി തയ്യാറാക്കി പ്രിയതമന്‌ ഒന്നാം ചരമവാര്‍ഷികോപഹാരമായി സമര്‍പ്പിച്ച സരോജയ്‌ക്ക്‌ ആശംസകളും അര്‍പ്പിച്ചുകൊണ്ട്‌, വന്ദ്യനായ സഖറിയ വള്ളിക്കോലില്‍ അച്ചനു പുസ്‌തകം നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

 

 

ബഹു:സഖറിയ അച്ചന്‍ പുസ്‌തകം ഏറ്റുവാങ്ങിക്കൊണ്ട്‌, വിശുദ്ധ മദ്‌ബഹാശുശ്രൂഷകനായിരുന്ന ജോയിച്ചനുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധത്തെ അനുസ്‌മരിച്ചു. ഒപ്പം സരോജ വര്‍ഗീസിനും കുടുംമ്പത്തിനും പ്രാര്‍ത്ഥനാനിര്‍ഭരമായ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്‌തു. സരോജയോടൊപ്പം മകന്‍ മജു, മരുമകള്‍ ജൂലി, കൊച്ചുമകന്‍ എവന്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. വന്ദ്യവൈദികരുടേയും ഇടവകാംഗങ്ങളുടേയും പ്രാര്‍ത്ഥനക്കും സഹകരണത്തിനും മജുവും, ജൂലിയും നന്ദിരേഖപ്പെടുത്തി. സരോജ സമുചിതമായി നടത്തിയ മറുപടിപ്രസംഗത്തില്‍ തന്റെ പ്രിയതമന്റെ ഒന്നാംചരമവാര്‍ഷികത്തില്‍ ഇത്തരം ഒരു കൃതി തയ്യാറാക്കി അദ്ദേഹത്തിനു സമര്‍പ്പിക്കുവാനും ഭക്‌തിസാന്ദ്രമായ ഒരു അന്തരീക്ഷത്തില്‍ അത്‌പ്രകാശനം ചെയ്യുവാനും സാധിച്ചതിലുള്ള ചാരിതാര്‍ത്ഥ്യം അറിയിച്ചു.

 

 

ബഹുമാന്യരായ സഖറിയവള്ളിക്കോലില്‍ അച്ചന്‍, ഫിലിപ്പ്‌്‌ സഖറിയാ അച്ചന്‍ ഇടവക ട്രഷറര്‍ ഷാജി ചാക്കോ, സെക്രട്ടറി അനിയന്‍ ഉമ്മന്‍, പരിപാടിയുടെ എം.സി. ആയിവര്‍ത്തിച്ച സജി എബ്രാഹാം പുസ്‌തകപരിചയം നടത്തിയ ഡോ.ഷീല ആശംസാപ്രസംഗം നടത്തിയ ക്യാപ്‌റ്റന്‍ സണ്ണി, ചടങ്ങില്‍ സംമ്പന്ധിച്ച ഇടവകയിലെ ആത്മീയസ്‌നേഹിതര്‍ എന്നിവര്‍ക്കും, തന്റെ ജീവിതത്തിനു താങ്ങും തണലുമായി നില്‍ക്കുന്ന കുടുമ്പാംഗങ്ങള്‍, സുഹ്രുത്തുക്കള്‍ എന്നിവര്‍ക്കും നന്ദിപറഞ്ഞു. എല്ലറ്റിനും ഉപരിയായി, താന്‍ എഴുതിയ വരികളും, ദാമ്പത്യജീവിതത്തില്‍ ഭര്‍ത്താവിനോടൊപ്പം പങ്കുവച്ച അവിസ്‌മരണീയ മുഹുര്‍ത്തങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളും ചേര്‍ത്ത്‌ മനോഹരമായ പുറംചട്ടയോടുകൂടിയ ഒരു പുസ്‌തകമാക്കുന്നതിനുവേണ്ട അച്ചടികൃത്യങ്ങള്‍ യഥാസമയം നിര്‍വ്വഹിച്ച തന്റെ സഹോദരപുത്രിയുടെ ഭര്‍ത്താവ്‌ വിജിയോടുള്ള സ്‌നേഹപൂര്‍വ്വമായ നന്ദിയും സരോജ രേഖപ്പെടുത്തി. പുസ്‌തകത്തിന്റെകോപ്പികള്‍ ആവശ്യമുള്ളവര്‍ക്ക്‌ സരോജ വര്‍ഗ്ഗീസുമായിബന്ധപ്പെടാവുന്നതാണ്‌. ഫോണ്‍ 718-347-3828. ഇ.മെയില്‍: sarojavarghese@yahoo.com.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.