You are Here : Home / USA News

താമ്പായില്‍ കേരളാ എക്‌സ്‌പ്രസ്‌ മെഗാഷോ 2014 മെയ്‌ 25-ന്‌, ടിക്കറ്റ്‌ വില്‍പ്പന ഉദ്‌ഘാടനം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, April 07, 2014 04:30 hrs UTC

താമ്പാ: മലയാളി അസോസിയേഷന്‍ ഓഫ്‌ താമ്പായുടെ ആഭിമുഖ്യത്തില്‍ മലയാളത്തിലെ എക്കാലത്തേയും പ്രശസ്‌തരായ അഭിനേതാക്കളെ അണിനിരത്തിക്കൊണ്ട്‌ അവതരിപ്പിക്കുന്ന `കേരളാ എക്‌സ്‌പ്രസ്‌ 2014' എന്ന ഷോ താമ്പായില്‍ നടത്തപ്പെടുന്നു. മെയ്‌ 25-ന്‌ താമ്പായിലുള്ള സ്‌ട്രോബറി ക്രസ്റ്റ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരിക്കും ഷോ നടത്തുക. ഷോയുടെ ടിക്കറ്റ്‌ വില്‍പ്പനയുടെ ഉദ്‌ഘാടനം മാര്‍ച്ച്‌ ഒന്നാം തീയതി താമ്പായിലുള്ള സെന്റ്‌ ജോസഫ്‌ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടന്ന മലയാളി അസോസിയേഷന്‍ ഓഫ്‌ താമ്പായുടെ ഉദ്‌ഘാടന ചടങ്ങില്‍ വെച്ച്‌ ആദ്യ ടിക്കറ്റ്‌ താമ്പായിലെ പ്രശസ്‌തനായ ബിസിനസ്‌ സാമ്രാട്ട്‌ പി.വി. ചെറിയാന്‌ പ്രശസ്‌ത കവി ചെറിയാന്‍ കെ. ചെറിയാന്‍ നല്‍കി ഉദ്‌ഘാടനം ചെയ്‌തു.

മലയാളത്തിലെ പ്രമുഖ സിനിമാതാരങ്ങളായ മുകേഷ്‌, ജഗദീഷ്‌, മീരാ നന്ദന്‍, അഞ്‌ജു അരവിന്ദ്‌ എന്നിവര്‍ക്കൊപ്പം പിന്നണി ഗായകരായ നജീം അര്‍ഷാദ്‌, അഖില ആനന്ദ്‌, റഹ്‌മാന്‍ തുടങ്ങിയ പതിനേഴില്‍പ്പരം കലാകാരന്മാരും കലാകാരികളും ചേര്‍ന്ന്‌ അവതരിപ്പിക്കുന്ന മൂന്നു മണിക്കൂര്‍ നോണ്‍ സ്റ്റോപ്പ്‌ സൂപ്പര്‍ കോമഡി ഷോ ഈവര്‍ഷത്തെ ഏറ്റവും മികച്ച ഷോ ആയിരിക്കും.

ആയിരക്കണക്കിന്‌ ഡോളര്‍ ടിക്കറ്റ്‌ നിരക്ക്‌ വെച്ച്‌ ലക്ഷക്കണക്കിന്‌ ഡോളര്‍ പിരിച്ചെടുക്കുന്ന താമ്പായിലെ പതിവ്‌ രീതികള്‍ക്ക്‌ വിപരീതമായി മലയാളി അസോസിയേഷന്‍ ഓഫ്‌ താമ്പാ ഇപ്പോഴത്തെ അമേരിക്കയിലെ സാമ്പത്തികസ്ഥിതി മനസിലാക്കി സാധാരണക്കാര്‍ക്കും ഈ ഷോ കാണുവാന്‍ ഉതകുന്ന രീതിയില്‍ കുറഞ്ഞ പ്രവേശന നിരക്ക്‌ ആയിരിക്കും ഈടാക്കുന്നതെന്ന്‌ പ്രസിഡന്റ്‌ സുരേഷ്‌ നായര്‍ അറിയിച്ചു.

മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ കോമഡി സ്റ്റേജ്‌ ഷോകള്‍ സൃഷ്‌ടിച്ച മുകേഷ്‌- ജഗദീഷ്‌ ടീം ഒരുക്കുന്ന ഈ ഷോ കാണുവാന്‍ താമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും മെയ്‌ 25-ന്‌ സ്‌ട്രോബറി ക്രസ്റ്റ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലേക്ക്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ താമ്പായുടെ ഭരണസമിതി സാദരം ക്ഷണിക്കുന്നു. തോമസ്‌ ഏബ്രഹാം അറിയിച്ചതാണിത്‌.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.