You are Here : Home / USA News

വാഷിംഗ്‌ടണില്‍ കലാ മാമാങ്കത്തിനു അണിയറ ഒരുങ്ങുന്നു!

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 05, 2014 10:11 hrs UTC

 

വാഷിംഗ്‌ടണ്‍ ഡി.സി: നോര്‍ത്ത്‌ അമേരിക്കയിലെ ഏറ്റവും വലിയ കലോല്‍സവ വേദിയായ `ടാലന്റ്‌ ടൈമിനു'ള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കേരള അസ്സോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍ (കെ.എ.ജി.ഡബ്ല്യു) വര്‍ഷം തോറും കുരുന്നു കലാപ്രതിഭകളെ കണ്ടെത്താനും പ്രോല്‍സാഹിപ്പിക്കാനുമായി നടത്തുന്ന കലാമല്‍സരങ്ങളില്‍ മിഡ്‌ അറ്റ്‌ലാന്റിക്‌ റീജിയനിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി മുന്നൂറോളം കുട്ടികള്‍ മാറ്റുരക്കും.

കുഞ്ഞുങ്ങള്‍ക്ക്‌ ജന്മസിധമായ കഴിവുകളെ പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കുക എന്ന ഉദ്ദേശത്തോടെ കെ.എ.ജി.ഡബ്ല്യ തുടങ്ങിവച്ച ഈ മല്‍സരങ്ങള്‍ക്ക്‌ അഭൂത പൂര്‍വമായ പ്രോല്‍സഹനവും പ്രാതിനിധ്യവുമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഇക്കുറിയും കഴിഞ്ഞ വര്‍ഷങ്ങളേപ്പോലെ തന്നെ ഇരുപതില്‍ പരം കലാ വിഭാഗങ്ങള്‍ക്കു പുറമെ, സ്‌പെല്ലിങ്ങ്‌ ബീ യിലും, ഷോര്‍ട്‌ ഫിലിമിലും മല്‍സരങ്ങള്‍ ഉണ്ടായിരിക്കും.

ഏപ്രില്‍ അഞ്ചിന്‌ വിര്‍ജിനിയായിലെ വിയന്നയിലുള്ള ജോയ്‌സ്‌ കില്‌മെര്‍ മിഡില്‍ സ്‌കൂളില്‍ വച്ചു വിവിധ തരത്തിലുള്ള രചനാ മല്‍സരങ്ങളും , ഏപ്രില്‍ 26 ന്‌ മേരിലാന്‍ഡിലെ റോക്ക്‌വില്ലിലുള്ള യൂണിവേഴ്‌സിറ്റി ഓഫ്‌ മേരിലാന്‍ഡ്‌ കാമ്പസില്‍ വച്ചു മറ്റു സ്‌റ്റേജ്‌ മല്‍സരങ്ങളും നടത്തപ്പെടും. മല്‍സരങ്ങളില്‍ കൂടുതല്‍ പൊയന്റുകള്‍ നേടുന്ന കുട്ടികള്‍ക്ക്‌ വാഷിംഗ്‌ടണ്‍ മലയാളികള്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന കലാപ്രതിഭ, കലാതിലകം സമ്മാനങ്ങളും നല്‌കപ്പെടും.

`ടാലന്റ്‌ ടൈം ഫിനാലെ'യോടു അനുബന്ധിച്ച്‌, ദമ്പതികള്‍ക്കായുള്ള `ബെസ്റ്റ്‌ കപ്പിള്‍' മല്‍സരവും ഇത്തവണത്തെ പ്രത്യേകതയായിരിക്കും. വിവിധ മല്‍സരങ്ങളിലേക്കുള്ള രജിസ്‌ട്രേഷനുകള്‍ അതിവേഗം പുരൊഗമിക്കുകയാണെന്നു സംഘാടകര്‍ അറിയിച്ചു. കുട്ടികള്‍ക്കു മല്‍സരിക്കാന്‍ വേദിയൊരുക്കുന്നതോടൊപ്പം വാഷിങ്ങ്‌ടണ്‍ മലയാളികള്‍ക്ക്‌ മനോഹരമായ ഒരു കലാവിരുന്നു സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ പ്രെസിഡെന്റ്‌ തോമസ്‌ കുര്യനും, സ്വപ്‌ന ഷാജു, സൗമ്യ പദ്‌മനാഭന്‍, ഷീബ ചെറിയാന്‍, സൈമണ്‍ തോമസ്‌ എന്നിവരുള്‍പെട്ട എന്റെര്‍റ്റൈമെന്റ്‌ ടീമും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.