പ്രവാസികളുടെ വോട്ടവകാശം അമേരിക്കന്‍ മലയാളികളുടെ ഒരു ചിരകാല സ്വപ്നമായിരുന്നു.അമേരിക്ക സന്ദര്‍ശിക്കുന്ന മിക്ക രാഷ്ട്രീയാക്കരും ഇതു പറഞ്ഞ് മോഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പ്രധാനപ്പെട്ട രാഷ്ട്രീയ സം ഘടനകളുടെ സംസ്ഥാന തല പൊസിഷനുകളില്‍ ഇരുന്നിട്ടുള്ള നിരവധി അമേരിക്കന്‍ മലയാളികള്‍ ഇവിടെയുണ്ട്. ഇവര്‍ ക്ക് വോട്ടവകാശം ഉണ്ടായിരുന്നെങ്കില്‍ ആര്‍ക്കായിരുന്നു വോട്ട് ലഭിചിരുന്നേനെ? പാഴായ വോട്ടുകള്‍ തേടി അശ്വമേധം നടത്തുന്ന ഒരു യാത്ര
ടറന്സണ് തോമസ്സ്
ഫൊക്കാനയുടെ ദേശീയ ജനറല്‍ സെക്രട്ടറി
വോട്ടവകാശം ഉണ്ടായിരുന്നെങ്കില്‍ എന്റെ വോട്ട് എം .എ ബേബിക്കായിരുന്നേനെ. വിദ്യാര്‍ഥി രാഷ്ട്രീയ കാലഘട്ടത്തില്‍ തന്നെ ഒരുമിച്ചു പ്രവര്‍ത്തിച്ച് അടുത്ത് അറിയാവുന്ന ബേബി തന്നെയാണ് കൊല്ലത്തിനെ പ്രതിനിധീകരിക്കാന്‍ യോഗ്യതയുള്ളത്.രാഷ്ട്രീയ ബന്ധങ്ങള്‍ക്കപ്പുറം കൊല്ലം ജില്ലയില്‍ ഒരു പാട് വ്യകതി ബന്ധങ്ങളുള്ള അദ്ദേഹത്തിന് വിജയം ഉറപ്പാണ്.ഇടതു പക്ഷ അനുഭാവിയായ പ്രേമചന്ദ്രനെ ചാക്കിട്ട് പിടിച്ചത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്വമായി പോയി. അതിനുള്ള ഒരു മറുപടി കൂടിയായിരിക്കും കൊല്ലത്തെ വിധിയെഴുത്ത്
Comments