You are Here : Home / USA News

ഇര്‍വിങ് സെന്റ് ജോര്‍ജ് യൂത്ത് മൂവ്‌മെന്റ് മൂവി ഡേ സംഘടിപ്പിച്ചു

Text Size  

Story Dated: Wednesday, March 26, 2014 11:45 hrs UTC

ഇര്‍വിങ്, ഡാലസ്: ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെ പൂര്‍ണ്ണമായി ചിത്രീകരിച്ചിട്ടുള്ള 'സണ്‍ ഓഫ് ഗോഡ്' സിനിമ സെന്റ് ജോര്‍ജ് ഇടവകാംഗങ്ങള്‍ക്ക് ദര്‍ശന ഭാഗ്യമുണ്ടായി. സഭയുടെ വലിയ നോയമ്പ് ആചരണത്തോട് അനുബന്ധിച്ച് യൂത്ത് മൂവ്‌മെന്റിന്റെ  നേതൃത്വത്തിലാണ്  മൂവി ഡേ സംഘടിപ്പിച്ചത്.

അമേരിക്കയില്‍ ഒരു തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ' സണ്‍ ഓഫ് ഗോഡ്' സിനിമ ഇര്‍വിങ്ങിലുള്ള എ.എം.സി തീയേറ്ററിലാണ് പ്രദര്‍ശിപ്പിച്ചത്.  ശനിയാഴ്ച വൈകിട്ട് ഇടവകാംഗള്‍ക്കായി പ്രത്യേകം പ്രദര്‍ശിപ്പിച്ച  ഷോയില്‍ പള്ളിയിലെ 130 ഓളം കുടുംബങ്ങള്‍ പങ്കെടുത്തു.

വലിയ നോമ്പിന്റെ ഈ വേളയില്‍ കുഞ്ഞുങ്ങളും, കുടുംബാംഗങ്ങളും ഒന്നിച്ചിരുന്നു യേശു ക്രിസ്തുവിന്റെ ജീവിത ചരിത്രം  ആസ്പ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമ കാണാന്‍ സാധിച്ചതു ഒരു പ്രത്യേക അനുഭവമായിരുന്നെന്നു പള്ളി വികാരി റവ. ഫാ. തമ്പാന്‍ വര്‍ഗീസ് അഭിപ്രായപ്പെട്ടു.

ഏകദേശം ഒരു ദശാബ്ദത്തിനു ശേഷമാണ് യേശു ക്രിസ്തു വിന്റെ മനുഷ്യവതാരത്തെ മുഴുവനായി ചിത്രികരിച്ചു കൊണ്ട് ഒരു ചലച്ചിത്രം വരുന്നത്. വളരെ പ്രതീക്ഷ നല്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് മാര്‍ക്ക് ബര്‍ണെറ്റ്, റോമാ ഡൗണി ദമ്പതികളാണ്. ഒരു ആഴ്ചക്കുള്ളില്‍ത്തന്നെ 5 ലക്ഷത്തിലധികം ടിക്കറ്റുകള്‍ പള്ളികളും മറ്റു ക്രിസ്ത്യന്‍ സംഘസനകളും ചേര്‍ന്ന് മുന്‍കൂറായി വാങ്ങിയിട്ടുണ്ടെന്ന് കോപ്രൊഡ്യൂസര്‍ മാര്‍ക്ക് ബര്‍ണെറ്റ്  അവകാശപ്പെട്ടു.

REPORT  ഷാജി രാമപുരം


    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.