You are Here : Home / USA News

എഡ്‌മന്റന്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍ അനുശോചന യോഗം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 26, 2014 08:37 hrs UTC

എഡ്‌മന്റന്‍ (കാനഡ): സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനാനന്തരം വികാരി ഫാ: ബൈജു കോറുകാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ ആയിരുന്ന പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ സാഖാ പാത്രിയര്‍ക്കീസ്‌ ബാവയുടെ ദേഹവിയോഗത്തില്‍ ഇടവകയുടെ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

അനുസ്‌മരണത്തോടനുബന്ധിച്ചു പള്ളിയില്‍ സ്ഥാപിച്ച ഛായാചിത്രത്തില്‍ വിശ്വാസികള്‍ കണ്ണീരില്‍ കുതിര്‍ന്ന സ്‌നേഹാദരാഞ്‌ജലികള്‍ അര്‍പ്പിച്ചു. വികാരി ഇടവകയുടെ അനുശോചന പ്രമേയം അവതരിപ്പിക്കുകയും, പ്രത്യേക പ്രാര്‍ഥനകളും നടത്തി.

കാലം ചെയ്‌ത പരി.ബാവായാല്‍ കല്‍പ്പിച്ച്‌ നാമകരണം ചെയ്‌ത എഡ്‌മന്റണ്‍ സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളി, ബാവായാല്‍ സ്ഥാപിതമായ അവസാന യാക്കോബായ പള്ളി എന്ന നിലയിലും പ്രതൃകതകള്‍ അര്‍ഹിക്കുന്നു.

പാത്രിയര്‍ക്കീസ്‌ ബാവയുടെ കബറടക്ക ശുശ്രൂഷകള്‍ സിറിയയില്‍ നിന്ന്‌ തത്സമയം പള്ളി വെബ്‌സൈറ്റില്‍ പള്ളി വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. www.stmarysedmonton.ca

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.