You are Here : Home / USA News

ആകമാന സുറിയാനി സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ മലങ്കര അതിഭദ്രാസന `വൈദിക ധ്യാന യോഗം 2014'

Text Size  

Story Dated: Thursday, March 13, 2014 09:28 hrs UTC

ആകമാന സുറിയാനി സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ മലങ്കര അതിഭദ്രാസന `വൈദിക ധ്യാന യോഗം 2014` മാര്‍ച്ച്‌ 13 മുതല്‍ 15 വരെ (വ്യാഴം ശനി) താമ്പ മാര്‍ ഗ്രിഗോറിയോസ്‌ പള്ളിയില്‍ വെച്ച്‌ ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ്‌ തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുമെന്ന്‌ അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത്‌ ജോര്‍ജ്‌ അറിയിച്ചു.

അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളില്‍ നിന്നായി അമ്പതില്‍പരം വൈദികരും ശെമ്മാശന്മാരും വ്യാഴാഴ്‌ച 5 മണിക്ക്‌ മുമ്പായി എത്തിച്ചേരും. ഭദ്രാസന വൈദിക സെക്രട്ടറി വെരി. റവ. ഗീവര്‍ഗീസ്‌ ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പാ നടത്തുന്ന ആമുഖ പ്രസംഗത്തോടെ പ്രോഗ്രാമിന്‌ തുടക്കം കുറിക്കും. ഇടവക മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട്‌ അദ്ധ്യക്ഷം വഹിക്കുന്ന യോഗത്തില്‍ റവ. ഫാ. ജോര്‍ജ്‌ അബ്രഹാം (വികാരി, മാര്‍ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌, താമ്പ) സ്വാഗതമാശംസിക്കും. തുടര്‍ന്ന്‌ വെരി. റവ. അബ്രഹാം തോമസ്‌, വാഴയില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ വചന പ്രഘോഷണം നടത്തും. പ്രമുഖ മാര്യേജ്‌ കൗണ്‍സിലറും, മികച്ച വാഗ്മിയുമായ റവ. ഫാ. തോമസ്‌ കുരിയന്‍ പ്രീമാര്യേജ്‌ കൗണ്‍സിലിംഗ്‌ സംബന്ധിച്ച്‌ ക്ലാസ്സെടുക്കും.

മാര്‍ച്ച്‌ 14 (വെള്ളിയാഴ്‌ച) രാവിലെ 9:15ന്‌ പ്രഭാത പ്രാര്‍ത്ഥനയോടെ പ്രോഗ്രാം ആരംഭിക്കും. റവ. ഫാ. ആന്റണി തേക്കനാത്ത്‌ രാവിലത്തെ സെക്‌ഷനിലെ മുഖ്യ പ്രഭാഷകനായിരിക്കും. വൈകീട്ട്‌ വെരി.റവ. ജോണ്‍ വര്‍ഗീസ്‌ കോര്‍ എപ്പിസ്‌ക്കോപ്പാ (സെന്റ്‌ ഇഗ്‌നേഷ്യസ്‌ കത്തീഡ്രല്‍, ഡാളസ്‌) ധ്യാന പ്രസംഗം നടത്തും. തുടര്‍ന്ന്‌ സന്ധ്യാ പ്രാര്‍ത്ഥനയും വി. കുമ്പസാരവും നടക്കും.

മാര്‍ച്ച്‌ 15 ശനിയാഴ്‌ച രാവിലെ 8 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും, അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തിലും, ബ: വൈദികരുടെ സഹകാര്‍മ്മികത്വത്തിലും, വി: അഞ്ചിന്മേല്‍ കുര്‍ബ്ബാനയും അര്‍പ്പിക്കും. 10 മണിക്ക്‌ സ്‌നേഹവിരുന്നോടെ ഈ വര്‍ഷത്തെ വൈദീക ധ്യാനയോഗത്തിന്‌ പര്യവസാനമാകും.

വൈദിക കൗണ്‍സില്‍ അംഗങ്ങളായ വെരി. റവ. ഗീവര്‍ഗീസ്‌ ചട്ടത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പ, വെരി. റവ. മാത്യൂസ്‌ ഇടത്തറ കോര്‍ എപ്പിസ്‌ക്കോപ്പ, റവ. ഫാ. ഗീവര്‍ഗീസ്‌ ജേക്കബ്ബ്‌ ചാലിശ്ശേരി, റവ. ഫാ. ജോര്‍ജ്‌ പരത്തുവയല്‍, റവ. സജി മര്‍ക്കോസ്‌ എന്നിവരുടേയും, റവ. ഫാ. ജോര്‍ജ്‌ അബ്രഹാം (വികാരി, മാര്‍ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌, താമ്പ), പള്ളി മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങള്‍, എന്നിവരുടേയും നേതൃത്വത്തില്‍ ഈ ആത്മീയ കൂട്ടായ്‌മക്ക്‌ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്‌തുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.