ന്യൂയോര്‍ക്ക് : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ ചീഫ് എഡിറ്ററായി ബെന്നി വറുഗീസിനെ നോമിനേറ്റ് ചെയ്തതായി ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ് അറിയിച്ചു.
രജിസ്ട്രേഷന് ചടങ്ങുകള്‍ ത്വരിതപ്പെടുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന കിക്കോഫ് യോഗങ്ങള്‍ നടത്തുവരികയാണ്. ക്വീന്‍സ് സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ നടന്ന യോഗത്തില്‍ വികാരി വെരി.റവ.യേശുദാസന് പാപ്പന് കോര്‍ എപ്പിസ്ക്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ.ഫിലിപ്പ് ജോര്‍ജ്, മലങ്കര അസോസിയേഷന് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പോള്‍ കറുകപ്പിള്ളില്‍, കോരസണ്‍ വറുഗീസ്, ലോംഗ് ഐലണ്ട്/ ക്വീന്‍സ്/ ബ്രൂക്ക്ലിന്‍ ഏരിയാ കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ബെന്നി വറുഗീസ് എന്നിവര്‍ സംസാരിച്ചു.
ആദ്യ രജിസ്ട്രേഷന് മാത്യൂ വറുഗീസില്‍ നിന്നും വികാരി സ്വീകരിച്ചു.
ഓറഞ്ച് ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ച്ച് 15 ശനിയാഴ്ച 2 മണിക്ക് നടക്കുന്ന വിപുലമായ കോണ്‍ഫറന്‍സ് സംയുക്ത കമ്മിറ്റിക്ക് മുമ്പായി രണ്ടാം തീയതി നോര്‍ത്ത് കരോളിനയിലും(സെന്റ് ഗ്രിഗോറിയോസ് പള്ളി- വികാരി റവ.ഡോ.എം.കെ.തോമസ്), ഒമ്പതാം തീയതി ബോസ്റ്റണിലും(സെന്റ് മേരീസ് പള്ളി വികാരി ഫാ.റോയി പി. ജോര്‍ജ്) കിക്കോഫ് യോഗങ്ങള്‍ നടക്കും.
മാര്‍ച്ച് 16ന് സെന്റ് ഗ്രിഗോറിയോസ് പള്ളി, ലുസ് ലോ, യോങ്കേഴ്സിലും(വികാരി- ഫാ. ഫിലിപ്പ് സി. ഏബ്രഹാം), മാര്‍ച്ച് 23ന് സെന്റ് മേരീസ് പള്ളി, സ്റ്റാറ്റന്‍ ഐലണ്ടിലും(വികാരി-ഫാ.ടി.എ. തോമസ്) കിക്കോഫ് യോഗങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
Comments