You are Here : Home / USA News

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഫിലഡല്‍ഫിയ പ്രൊവിന്‍സിനു പുതിയ സാരഥികള്‍

Text Size  

Story Dated: Monday, February 10, 2014 11:27 hrs UTC

 

ഫിലഡല്‍ഫിയ: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ (ഡബ്ലു.എം.സി) ഫിലഡല്‍ഫിയ പ്രൊവിന്‍സ്‌ 201415 വര്‍ഷങ്ങളിലേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ഡിസംബര്‍ 29ന്‌ കൂടിയ പ്രൊവിന്‍സ്‌ എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍ യോഗത്തില്‍ വച്ചാണ്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌.

ആലീസ്‌ ആറ്റുപുറം (ചെയര്‍മാന്‍), മേരി സാബു ജോസഫ്‌ (വൈസ്‌ ചെയര്‍മാന്‍), സജി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്‌), ജോര്‍ജ്ജുകുട്ടി അമ്പാട്ട്‌ ( വൈസ്‌ പ്രസിഡന്റ്‌), മഞ്ചു ചെറുവേലില്‍ (സെക്രട്ടറി), തോമസ്‌ പുരക്കല്‍ (ജോ. സെക്രട്ടറി), മോഹനന്‍ പിള്ള (ട്രഷറര്‍ ), മെര്‍ലി പാലത്തിങ്കല്‍ ( പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ), ജോയി കരുമത്തി (ഹോസ്‌പിറ്റാലിറ്റി കോര്‍ഡിനേറ്റര്‍ ) എന്നിവരെയാണ്‌ തിരഞ്ഞെടുത്തത്‌. തിരഞ്ഞെടുപ്പ്‌ നടപടികള്‍ക്ക്‌ ഇലക്ഷന്‍ കമ്മീഷണറായി പ്രവര്‍ത്തിച്ച ജോജി ചെറുവേലില്‍ നേതൃത്വം നല്‍കി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ മുന്‍ പ്രസിഡന്റ്‌ സാബു ജോസഫ്‌ സി.പി.എ അനുമോദിക്കുകയും, കഴിഞ്ഞ കാലഘട്ടത്തില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പരിപൂര്‍ണ്ണ പിന്തുണ നല്‌കിയ ഏവര്‍ക്കും നന്ദി കരേറ്റുകയും ചെയ്‌തു.

പ്രസിഡന്റ്‌ സജി സെബാസ്റ്റ്യന്‍ വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട്‌ ഫിലഡല്‍ഫിയയിലെ മലയാളികള്‍ക്ക്‌ ഉതകുന്ന കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുമെന്ന്‌ തന്റെ മറുപടി പ്രസംഗത്തില്‍കൂടി അറിയിച്ചു.

ഫിലഡല്‍ഫിയയിലെ പോസ്റ്റല്‍ ജീവനക്കാരുടെ സംഘടനയായ 'അമ്മ'യുടെ സംഘാടകനും സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പാരീഷ്‌ കൗണ്‍സില്‍ അംഗവും, മുന്‍ ജോയിന്റ്‌ സെക്രട്ടറിയും, വിസാ, ഒ.സി.ഐ മുതലായ ഇമിഗ്രേഷന്‍ സര്‍വ്വീസുകള്‍ നടത്തുന്ന എസ്‌ ആന്‍ഡ്‌ എസ്‌ കണ്‍സള്‍ട്ടന്‍സിയുടെ ഉടമയും കൂടിയായ സജി സെബാസ്റ്റ്യന്‍ ഡബ്ലു.എം.സി ഫിലഡല്‍ഫിയ പ്രൊവിന്‍സിന്‌ കരുത്തുറ്റ നേതൃത്വമാകുമെന്ന്‌ ഡബ്ലു.എം.സി അമേരിക്കാ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ പി.സി മാത്യു പറഞ്ഞു.

ഡബ്ലു.എം.സി അമേരിക്കാ റീജിയന്‍ ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍ , റീജിയണല്‍ പ്രസിഡന്റ്‌ ഏലിയാസ്‌ കുട്ടി പത്രോസ്‌, വൈസ്‌ ചെയര്‍മാന്‍ ജോസ്‌ ആറ്റുപുറം, മുന്‍ സെക്രട്ടറി ജോര്‍ജ്ജ്‌ പനയ്‌ക്കല്‍ , ബാബു ചീയേഴത്ത്‌, പ്രശസ്‌ത കവിയും മുന്‍ ട്രഷററുമായ രാജു പടയാട്ടില്‍ എന്നിവര്‍ പുതിയ ഭാരവാഹികള്‍ക്ക്‌ ആശംസകള്‍ നേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.