You are Here : Home / USA News

ഡാലസ് സൗഹൃദ വേദിയുടെ ഒന്നാം വാര്ഷികവും, ഇന്ത്യന്‍ റിപബ്ലിക് ഡേ ആഘോഷവും

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, January 18, 2014 10:04 hrs UTC

 

ഡാലസ്:      സൗഹൃദത്തിന്റെയും,സാഹോദര്യത്തിന്റെയും, സമഭാവനയുടെയും, സന്ദേശവുമായി സമാനതകളില്ലാത്ത കേരള സാംസ്‌കാരികപ്പെരുമയുടെ സമ്പന്നതയുമായി ഡാലസ് സൗഹൃദവേദി ഒന്നാം വാര്‍ ്ഷികം കൊണ്ടാടുന്നു.

മാറ്റം കൊതിക്കുന്ന മറുനാടന്‍ മലയാളികളുടെ മനസ്സില്‍, മാറ്റത്തിന്റെ മാറ്റൊലിയുമായി ഡാലസ് സൗഹൃദ വേദി മഹത്തായ സാമൂഹ്യ സാംസ്‌കാരിക സേവനങ്ങളാല്‍ സമൃദ്ധവും, സംതൃപ്തവുമായ ഒന്നാം വാര്‍ ്ഷിക പൊതു യോഗം കരൊള്‌ട്ടൊ ണിലുള്ള  സെന്റ് മേരീസ് ഓര്ത്തഡോക്‌സ് പള്ളിയുടെ ഓഡിറ്റൊറിയത്തില്‍ സമ്മേളിക്കുന്നു.ജനുവരി 25 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കൂടുന്ന വാര്‍്ഷിക സമ്മേളനത്തോടൊപ്പം ഇന്ത്യന്‍ റിപബ്ലിക് ഡേ ആഘോഷിക്കും.
   
പ്രസിഡണ്ട് എബി തോമസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പ്രശസ്ത എഴുത്തുകാരിയും, കേരളത്തിലെ സാഹിത്യസാംസ്‌കാരിക,  തലങ്ങളില്‍ ശോഭിച്ചു നില്ക്കുന്ന ശ്രിമതി. ഷീല മോന്‌സ് മുരിക്കാന്‍ മുഖ്യ അതിഥി ആയിരിക്കും. മഹത്തായ സാമൂഹ്യസാംസ്‌കാരിക സേവങ്ങളാല്‍ പ്രവസി മലയാളികളുടെ ഇടയില്‍ വ്യക്തിത്വം തെളിയിച്ച  ശ്രീ. എബ്രഹാം തെക്കേമുറി, ഡാലസിലെ മലയാളികളുടെ ആദരണീയനായ ഫാദര്‍ രാജു ഡാനിയേല്‍ (സെന്റ് മേരിസ് ഓര്ത്തശഡോക്‌സ് ചര്‍ച്ച്) എന്നിവര്‍ ആശംസ സന്ദേശം നല്കും.
 
ആദ്യ കാലത്ത് അമേരിക്കയില്‍ എത്തിയവരും, 60 വയസ്സില്‍  മുതിര്ന്നരവരുമായ ഡാലസ് സൗഹൃദ വേദി കുടുംബാങ്ങങ്ങളെ പൊന്നാട അണിയിച്ചു ആദരിക്കും.
 
നടനചാതുരിയുടെ മാറ്റുരയ്ക്കുന്ന നൃത്തനൃത്യങ്ങളും, ശ്രവണമധുരമായ വാദ്യ സംഗീത മേളയും സദസ്സിനു വേണ്ടി ഒരുക്കിയിട്ടുണ്ട്. യോഗത്തിലേക്ക് എല്ലാ മലയാള  സ്‌നേഹികളെയും ക്ഷണിക്കുന്നതായി സെക്രടറി അജയകുമാര്‍ അറിയിക്കുന്നു.

പ്രവേശനം ഫ്രീ ആയിരിക്കും.പങ്കെടുക്കുന്നവര്‍ക്ക് വിഭവ സമൃദ്ധമായ അത്താഴ സദ്യ ഒരുക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.