You are Here : Home / USA News

അറ്റ്‌ലാന്റയില്‍ ചരിത്രംകുറിച്ച്‌ ക്‌നാനായ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 11, 2014 08:34 hrs UTC

അറ്റ്‌ലാന്റാ: കെ.സി.സി.എന്‍.എയുടെ പതിനൊന്നാമത്‌ വടക്കേ അമേരിക്കന്‍ കണ്‍വെന്‍ഷന്റെ അറ്റ്‌ലാന്റാ യൂണീറ്റ്‌ കിക്ക്‌ഓഫിന്‌ ആവേശകരമായ പ്രതികരണം. ഡിസംബര്‍ 31-ന്‌ നടന്ന കിക്ക്‌ഓഫ്‌ മീറ്റിംഗില്‍ അറ്റ്‌ലന്റയിലെ ക്‌നാനായ കത്തോലിക്കാ സംഘടനാ പ്രസിഡന്റ്‌ സന്തോഷ്‌ ഉപ്പൂട്ടില്‍ അധ്യക്ഷതവഹിച്ചു. കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. മാത്യു തിരുനെല്ലിപ്പറമ്പില്‍ മുഖ്യാതിഥിയായി രുന്നു. അദ്ദേഹം നിലവിളക്ക്‌ തെളിച്ച്‌ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ നടത്തി. കെ.സി.എ.ജി എക്‌സിക്യൂട്ടീവും പിന്നീട്‌ തിരിതെളിച്ചു.

തുടര്‍ന്ന്‌ ഗ്രാന്റ്‌ സ്‌പോണ്‍സേഴ്‌സായി സന്തോഷ്‌ ഉപ്പൂട്ടില്‍, അലക്‌സ്‌ അത്തിമറ്റത്തില്‍, മാത്യു കുപ്ലിക്കാട്ട്‌, ആന്‍സി ചെമ്മലക്കുഴി, രാജു സോളി മന്നാകുളം, ലൂക്ക്‌ ചക്കാലപ്പടവില്‍ എന്നിവരില്‍ നിന്ന്‌ ഡോ. തിരുനെല്ലിപ്പറമ്പില്‍ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു.

പ്രസിഡന്റ്‌ സന്തോഷ്‌ ഉപ്പൂട്ടില്‍ തന്റെ പ്രസംഗത്തില്‍ ഒമ്പതോളം ഗ്രാന്റ്‌ സ്‌പോണ്‍സേഴ്‌സും, അമ്പത്തൊന്നില്‍പ്പരം രജിസ്‌ട്രേഷനുകളുമുള്‍പ്പടെ അറ്റ്‌ലാന്റാ യൂണീറ്റിന്റെ ശക്തമായ സാന്നിധ്യം ഷിക്കാഗോ കണ്‍വെന്‍ഷനിലുണ്ടാവുമെന്ന്‌ പ്രസ്‌താവിച്ചു.

ഡോ. തിരുനെല്ലിപ്പറമ്പില്‍ ക്‌നാനായക്കാരുടെ സിരാകേന്ദ്രവും സീറോ മലബാര്‍ രൂപതയുടെ ആസ്ഥാന കേന്ദ്രവുമായി ഷിക്കാഗോയില്‍ ക്‌നാനായ കണ്‍വെന്‍ഷന്‍ നടത്തപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും, വിവിധ കണ്‍വെന്‍ഷന്‍ പ്രോഗ്രാമുകളെപ്പറ്റിയും വിശദീകരിച്ചു. ഗ്രാന്റ്‌ സ്‌പോണ്‍സേഴ്‌സിനെ പ്രതിനിധീകരിച്ച്‌ ലൂക്ക്‌ ചക്കാലപ്പടവില്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായി ചില നിര്‍ദേശങ്ങള്‍ പങ്കുവെച്ചു. കെ.സി.എ.ജി എക്‌സിക്യൂട്ടീവിനൊപ്പം നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായ ഡൊമിനിക്‌ ചാക്കോനാല്‍, വിനോമോന്‍ വേലിയാത്ത്‌, ആന്‍സി ചെമ്മലക്കുഴിയില്‍ എന്നിവരും പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ഫോട്ടോ, റിപ്പോര്‍ട്ട്‌: മാത്യു അബ്രഹാം.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.