You are Here : Home / USA News

മാര്‍ത്ത മറിയം സമാജം ലീഡര്‍ഷിപ്പ് ട്രെയിനിംഗ് |

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, January 09, 2014 03:26 hrs UTC

മട്ടണ്‍ടൗണ്‍(ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മാര്‍ത്ത മറിയം വനിതാ സമാജം 2010 മുതല്‍ നടത്തി വരുന്ന ലീഡര്‍ഷിപ്പ് സ്‌കില്‍ ഡെവലപ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാം, ദിവ്യബോധനം ക്ലാസുകള്‍ ഈ വര്‍ഷം നാലു കാമ്പസുകളിലായി നടത്തും. കൂടുതല്‍ സമാജാംഗങ്ങളെ പങ്കെടുപ്പിക്കുക എന്നതാണ് ലക്ഷ്യം. ബ്രൂക്ക്‌ലിന്‍/ക്വീന്‍സ്/ലോംഗ് ഐലണ്ട് റീജിയന് വേണ്ടി മട്ടണ്‍ടൗണ്‍ ഭദ്രാസന ആസ്ഥാന കാമ്പസ്, റോക്ക്‌ലാന്റ്/ അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്ക് റീജിയന് വേണ്ടി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി കാമ്പസ്, ന്യൂജേഴ്‌സി/സ്റ്റാറ്റന്‍ ഐലന്റ് റീജിയന് വേണ്ടി ക്ലിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി കാമ്പസ്, ബോസ്റ്റണ്‍/ ബ്രോങ്ക്‌സ്/ കണക്ടികട്ട്/ വെസ്റ്റ് ചെസ്റ്റര്‍ റീജിയന് വേണ്ടി ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി കാമ്പസ് എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്.

 

 

മൂന്ന് ദിവസത്തെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, നാല്മണികാപ്പി, ടെക്‌സ്ബുക്കുകള്‍ മുതലായവയ്ക്കുവേണ്ടി 75 ഡോളര്‍ രജസ്‌ട്രേഷന് ഫീ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഇടവക സമാജം സെക്രട്ടറിമാരെ വിവരം അറിയിക്കണമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മേരി എണ്ണച്ചേരില്‍ അറിയിച്ചു. അദ്ധ്യാപന രംഗത്ത് പ്രാവീണ്യം നേടിയ പ്രൊഫസര്‍മാര്‍ നേതൃത്വം നല്‍കും. ഓറഞ്ച് ബര്‍ഗ്/ ബോസ്റ്റണ്‍ കാമ്പസുകളിലെ സമാപന ദിവസം ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കോളോവോസ് പങ്കെടുക്കും. ഈ സെഷനുകളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നേരത്തെതന്നെ പ്രോഗ്രാം കോര്‍ഡിനേറ്ററെ അറിയിക്കേണ്ടതാണ്. വിവിധ കാമ്പസുകളില്‍ നടക്കുന്ന സെഷനുകളുടെ വിശദ വിവരങ്ങള്‍ ചുവടെ.

a)മട്ടണ്‍ടൗണ്‍ ഭദ്രാസന ആസ്ഥാനം കാമ്പസ്- ഫെബ്രുവരി 8, മാര്‍ച്ച് 8, ജൂണ്‍ 14, ലെവല്‍ I, II, III, ഏരിയാ കോര്‍ഡിനേറ്റര്‍- സാറാ മാത്യൂ. b) റോക്ക്‌ലാന്റ് കാമ്പസ്- ഫെബ്രുവരി 15, ഏപ്രില്‍ 5, ജൂണ്‍ 28. ലെവല്‍ I. ഏരിയാ കോ ഓര്‍ഡിനേറ്റര്‍ ആലിസ് തുകലില്‍. ജൂണ്‍ 28ന് ഭദ്രാസന മെത്രാപ്പോലീത്താ പങ്കെടുക്കും. c) ന്യൂജേഴ്‌സി കാമ്പസ്- ഫെബ്രുവരി 22, ഏപ്രില്‍ 26, മെയ് 10. ലെവല്‍ I, II. ഏരിയാ കോ- ഓര്‍ഡിറ്റേര്‍ -സോഫി വില്‍സണ്‍. d) ബോസ്റ്റണ്‍ കാമ്പസ്- മാര്‍ച്ച് 1, മെയ് 3, ജൂണ്‍ 21. ലെവല്‍ I. ഏരിയാ കോര്‍ഡിനേറ്റര്‍- ആന്‍ തോമസ്. ജൂണ്‍ 21ന് ഭദ്രാസന മെത്രാപ്പോലീത്താ പങ്കെടുക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മേരി എണ്ണച്ചേരില്‍ -(914) 762-0858

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.