You are Here : Home / USA News

ആം ആദ്മി പാര്‍ട്ടി അമേരിക്കയിലും

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Tuesday, January 07, 2014 11:31 hrs UTC

ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലും എത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നു. അമേരിക്കയിലെ മുന്‍നിര സംഘടകനായ അനിയന്‍ ജോര്‍ജാണ് ആം ആദ്മി പാര്‍ട്ടി യുണിറ്റ് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഇത്തരം ഒരു നീക്കവുമായി ബന്ധപ്പെട്ടു അമേരിക്കയില്‍ അനിയന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ശ്രമിക്കുന്നതായി അശ്വമേധത്തിനു സൂചന ലഭിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കാന്‍ അനിയന്‍ ജോര്‍ജ് തയാറായില്ല.

 

സോഫ്റ്റ് വെയര്‍ മേഖലയില്‍ ജോലിചെയ്യുന്ന ആളുകളെയാണ് ലക്‌ഷ്യം വയ്ക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരു ടെലികോണ്‍ഫറന്‍സ് നടത്തി അഭിപ്രായം രൂപീകരിക്കും.വരും ദിവസങ്ങളില്‍ തന്നെ ടെലികോണ്‍ഫറന്‍സ് ഒരുക്കാന്‍ സാധ്യതയുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ കേരള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഹരിലാലിന്റെ പിന്തുണയോടെയാണ് ഈ നീക്കം.കോണ്‍ഗ്രസിന്‍റെ പ്രവാസി സംഘടനയായ INOCയുടെ മാതൃകയില്‍ ആയിരിക്കും ആം ആദ്മി രൂപമെടുക്കുന്നത്.

 

 

കേരളത്തിലും കര്‍ണ്ണാടകത്തിലും ആം ആദ്മി പാര്‍ട്ടിയിലേക്ക് ചേക്കേറുന്നവരുടെ എണ്ണം കൂടി വരികയാണ്. കൂടുതല്‍ വ്യവസായ വളര്‍ച്ചയുള്ള സംസ്ഥാനങ്ങളാണ് പാര്‍ട്ടി ലക്‌ഷ്യം വയ്ക്കുന്നത്. വന്‍ നഗരങ്ങളില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍ നല്കുന്ന നിര്‍ദ്ദേശം.കേരളത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്റെ പിന്തുണ പാര്‍ട്ടി തേടിയിരുന്നു. വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി, രാജു നാരായണ സ്വാമി ഐഎഎസ് എന്നിവര്‍ ആംആദ്മിയില്‍ ചേരുമെന്ന് സൂചനയുണ്ട്.

    Comments

    Jo peravoor January 09, 2014 02:05

    അവസാനം അനിയൻ ജോര്ജും ആം ആദ്മിയായി (ഫോട്ടോ ഷോപ്പിലൂടെയാണെങ്കിലും) 


    Ganesh Kumar January 08, 2014 01:45

    No one has lost memory of Congress, but because BJP supporters are more active these days in making allegations and projecting their god, I named BJP. I will never vote for Congress and not for BJP while there is AAP. It would have been a different scenario if there was no AAP


    Daniel Mohan January 08, 2014 01:44

    no one supports BJP outside india... no EU, no Russia, no Ford foundation, no USA, no Italy, forget about our neighbors. Except NRI's no one donates to BJP... These AAP supporters just want to create a hue and cry over BJP or Namo for free advertising


    Bipin Kurisinkal January 08, 2014 01:42

    തട്ടിപ്പ് ചോരയിൽ അലിഞ്ഞവർ ഒക്കെയാണ് ആദ്യം രാഷ്ട്രീയ പാർട്ടികളിൽ അഭയം തേടുന്നത് നന്മ ചെയ്യണമെന്ന് ആഗ്രഹിച്ച് ഇറങ്ങി തിരിക്കുന്നവർ ആയിരം ഗുണനം ആയിരങ്ങളിൽ ഒന്ന്!


    Alexander Thomas January 08, 2014 01:41

    ഇന്ന് നിലവിലുള്ള രാഷ്ട്രീയ നേതാക്കളിൽ പാർട്ടി ഭേദമന്യേ എത്ര പേരുടെ പേരെടുത്ത് പറയാൻ പറ്റും ജന-സേവനം മാത്രം ലക്ഷ്യമായ് രാഷ്ട്രീയത്തിലുള്ളവരായി? വിരലിലെണ്ണാൻ പത്ത് പേരെ പറയാൻ കിട്ടുമോ..! ജന-സേവനം ലക്ഷ്യം വച്ച് രാഷ്ട്രീയത്തിൽ കാലു കുത്തുന്ന എത്ര പേരുണ്ട് ഇന്ന്?


    AAP Fans January 08, 2014 01:39

    നല്ല വ്യക്തിത്വങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടിയിലേക്ക് സ്വാഗതം


    Alex Vilanilam January 08, 2014 01:03

    A big hit under the belly of Aniyan George ! He is the correct person to build AAP in Kerala with the support of American pravasis.  

    With best wishes 
     
    Alex Vilanilam Koshy

    Philip Verghese January 08, 2014 12:51

    ഒന്നുറക്കെ പറയു ഞങ്ങളും ചേരാം ,AAM ADMI ഞങ്ങളെ നയിക്കട്ടെ കേരളനടിന്‍ അഭിമാനം


    Moncy January 08, 2014 12:50

    Kurachukalamai nighal nirantharam viditharaghal parayunnu...newjeneration congressayi nighal a partiye kanaruth..ath a partyk undakkunna...eattavum valliya apamanamanu...........


    Jyothis January 08, 2014 12:48

    FIRST SAY SOMETHING FOR PEOPLE
    SECOND DO SOMETHING FOR PEOPLE
    THIRD THEN ONLY YOU OR ANY PARTY CAN SAY OUR PARTY IS A REFINED MODEL OF ARM ADMI PARTY.....JAI HIND. IF THIS PROCESS CONTINUES IN INDIA OUR DEMOCRACY WILL BE IN JUST A HISTORY. 28 STATES HAVE 28PARTIES A HANGING MINISTRY WILL BE APPEAR IN CENTRAL .SO IT MAY INDIRECTLY AFFECT THE DEVELOPMENT OF NATION AND STATE


    George Varghese January 08, 2014 12:47

    ജനങ്ങള് ഒന്നടങ്കം ഇപ്പോൾ അവർ വിശ്വസിക്കുന്ന പാർട്ടി വിട്ടു മറ്റു മാര്ഗം തേടും...അതിനു തെളിവാണ് AAM AADMI PARTY...ഓര്ക്കുക, THEY HAVE NO EXPERIENCE IN POLITICS...STILL PEOPLE SUPPORT THEM...നിലവിലുള്ള ഭരണവര്ഗത്തിന്റെ കൊള്ളരുതായ്മകൾ കണ്ടു മടുത്തിട്ടാണ് ജനങ്ങള് അവരെ തെരഞ്ഞെടുത്തത്. നാളെ ആം ആദ്മി party ഇന്ത്യ ഭരിച്ചാൽ പോലും അതിശയിക്കേണ്ട!!


    Father Joy January 08, 2014 12:45

    10ഉം 15ഉം കൊല്ലമായി തുടർച്ചയായി ഒരേ സ്ഥാനത്ത് ഒന്നും ചെയ്യാതെ ഇരിക്കുന്ന ഭാരവാഹികളെ മാറ്റുവാൻ തയ്യാറാവണം.വിഷയാടിസ്ഥാനത്തിലുള്ള സംവാദം നടക്കണം


    Jaison Mathew January 08, 2014 12:43

    People who support AAP and think that they are actually against Congress are really dumb....... It is quite unbelievably stupid to think otherwise


    Bibin Soman January 08, 2014 12:23

    Let some one start this party. We need this in USA. Dont bring cheap leaders.


    Abhilash January 07, 2014 11:58

    ഇതു നല്ല തുടക്കം .പുതിയ വീഞ്ഞായാല്‍ മതിയരുന്നു


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.