You are Here : Home / USA News

സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ പള്ളിയില്‍ ഫാമിലി ദിനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 07, 2014 03:26 hrs UTC

 

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയുടെ കുടുംബദിനാഘോഷങ്ങള്‍ ജനുവരി 11-ന്‌ വൈകുന്നേരം അഞ്ചുമണിക്ക്‌ മെറിക്കിലുള്ള ക്യൂര്‍ ഓഫ്‌ ആര്‍സ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടും.

നൃത്തനൃത്യങ്ങള്‍, നാടകങ്ങള്‍, സെന്റ്‌ മേരീസ്‌ ഗാനസംഘത്തിന്റെ ഗാനമേള തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറും. കലാപരിപാടികള്‍ക്കുശേഷം സ്‌നേഹവിരുന്ന്‌ ഉണ്ടായിരിക്കും. വികാരി ലിഗോറി ജോണ്‍സണ്‍ ഫിലിപ്പിന്‍റെ  നേതൃത്വത്തില്‍ മിനിമോള്‍, കാതറിന്‍ പട്ടേട്ട്‌, ജിബു ജോര്‍ജ്‌, ജയിംസ്‌ തോമസ്‌, ജോസ്‌ മഠത്തിക്കുന്നേല്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ്‌ പരിപാടികള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌.

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.