You are Here : Home / USA News

ഒന്നാം റൗണ്ട്‌ കണ്‍വെന്‍ഷന്‍റെ വിജയലഹരിയില്‍ ഫോമ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 04, 2014 07:25 hrs UTC

 

ന്യൂജേഴ്‌സി: ഫോമയുടെ പതിനൊന്ന്‌ റീജിയനുകളില്‍ എട്ട്‌ റീജിയനുകളിലും കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫുകള്‍ നടത്തി ആവേശകരമായ വിജയത്തോടെ ഒട്ടേറെ രജിസ്‌ട്രേഷനുകളുമായി ഫോമാ മുന്നോട്ട്‌ പ്രയാണം തുടരുന്നു.

ഒക്‌ടോബര്‍ അഞ്ചാം തീയതി ഷിക്കാഗോ റീജിയനില്‍ ആരംഭിച്ച കണ്‍വന്‍ഷന്‍ കിക്ക്‌ഓഫ്‌ ന്യൂയോര്‍ക്ക്‌ എമ്പയര്‍, ഫിലാഡല്‍ഫിയ, ന്യൂജേഴ്‌സി, ഹൂസ്റ്റണ്‍, കാനഡ, ഫ്‌ളോറിഡ, ഡെലവെയര്‍ തുടങ്ങിയ സിറ്റികളില്‍ വിജയകരമായി നടത്തിക്കഴിഞ്ഞു.

ന്യൂയോര്‍ക്ക്‌ മെട്രോ, വിഷിംഗ്‌ടണ്‍ ഡി.സി, ലോസ്‌ആഞ്ചലസ്‌ തുടങ്ങിയ നഗരങ്ങളില്‍ ജനുവരി മാസം കിക്കോഫുകള്‍ നടക്കുന്നതോടുകൂടി ഫോമാ കണ്‍വെന്‍ഷന്റെ ഒന്നാം റൗണ്ട്‌ കിക്ക്‌ഓഫുകള്‍ പൂര്‍ത്തീകരിക്കും. ഇതിനോടകം ഫിലാഡല്‍ഫിയയില്‍ ജൂണ്‍ 26 മുതല്‍ 29 വരെ നടക്കുന്ന ഫോമാ കണ്‍വെന്‍ഷന്‌ ഒട്ടേറെ രജിസ്‌ട്രേഷനുകളാണ്‌ ലഭിച്ചിരിക്കുന്നതെന്ന്‌ രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ കോര ഏബ്രഹാം അറിയിച്ചു. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്‌ അറിയിച്ചതാണിത്‌.

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.