You are Here : Home / USA News

ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയി ഹോളിഡേ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 28, 2013 01:22 hrs UTC

ഷിക്കാഗോ: പ്രമുഖ പ്രൊഫഷണല്‍ സംഘടനയായ ഇന്ത്യന്‍ നേഴ്‌സസ്‌ അസോയിയേഷന്‍ ഓഫ്‌ ഇല്ലിനോയി (ഐ.എന്‍.എ.ഐ) നടത്തിയ ഹോളിഡേ ആഘോഷങ്ങള്‍ അവിസ്‌മരണീയമായി. പ്രതികൂല കാലാവസ്ഥയിലും സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വൈകിട്ട്‌ ഏഴുമണിയോടെ പരിപാടികള്‍ ആരംഭിച്ചു. ഐ.എന്‍.എ.ഐ പ്രസിഡന്റ്‌ അജിമോല്‍ ലൂക്കോസിന്റെ നേതൃത്വത്തില്‍ ജനറല്‍ബോഡി യോഗം ആറുമണിക്ക്‌ തന്നെ നടത്തപ്പെട്ടു. ശോഭാ കോട്ടൂരിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ പരിപടികള്‍ ആരംഭിക്കുകയുണ്ടായി. അന്‍സു ജോയി അമേരിക്കന്‍ ദേശീയ ഗാനവും, ഷെറിന്‍ വള്ളിക്കളം ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട്‌ നിലവിളക്ക്‌ കൊളുത്തി പരിപാടികള്‍ക്ക്‌ തുടക്കംകുറിച്ചു. ഐ.എന്‍.എ.ഐ സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്‌ അതിഥികള്‍ക്കും സദസിനും സ്വാഗതം ആശംസിച്ചു.

 

 

കുക്ക്‌ കൗണ്ടി ഹെല്‍ത്ത്‌ ആന്‍ഡ്‌ ഹോസ്‌പിറ്റല്‍ സിസ്റ്റം ചീഫ്‌ നേഴ്‌സിംഗ്‌ ഓഫീസര്‍ ആഗ്നസ്‌ തേരാടി മുഖ്യാതിഥിയായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ്‌ അജിമോള്‍ ലൂക്കോസ്‌ അസോസിയേഷന്റെ മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിവരിക്കുകയുണ്ടായി. ഫാ. ജോയി ആലപ്പാട്ടിന്റെ ക്രിസ്‌മസ്‌ സന്ദേശം ഹൃദ്യമായ അനുഭവമായിരുന്നു. മറ്റൊരു അതിഥിയായിരുന്ന മേരി ബനോക്കസിയുടെ ദൈനംദിന ജീവിതത്തില്‍ റിലാക്‌സേഷന്റെ ആവശ്യകതയെക്കറിച്ചുള്ള പ്രഭാഷണവും സദസിന്റെ ശ്രദ്ധ പിടിച്ചുപറ്റി. വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടി. സൂസന്‍ ഇടമലയുടെ നേതൃത്വത്തില്‍ നടത്തിയ സാരി ഡാന്‍സ്‌ വേറിട്ടൊരു അനുഭവമായിരുന്നു. 2014 ജൂലൈ 31-ന്‌ ആരംഭിക്കുന്ന നൈനാ കണ്‍വന്‍ഷന്റെ കിക്കോഫ്‌ മുഖ്യാതിഥി ആഗ്‌നസ്‌ തേരാഡിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. ടെസി ഞാറവേലിയും, ബീനാ വള്ളിക്കളവും നൈനാ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ വിവരിക്കുകയുണ്ടായി. ആദ്യ രജിസ്‌ട്രേഷന്‍ ഫോം എല്‍സി മേത്തിപ്പാറയ്‌ക്ക്‌ ആഗ്നസ്‌ തേരാടി നല്‌കുകയുണ്ടായി. റാണി കാപ്പന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സൂസന്‍ ഇടമല, ജൂബി വള്ളിക്കളം എന്നിവര്‍ എം.സിമാരായി പ്രവര്‍ത്തിച്ചു. ചിന്നമ്മ ഫിലിപ്പ്‌, സിബി ജോസഫ്‌, ജാസ്‌മിന്‍ ലൂക്കോസ്‌, ലിസി പീറ്റേഴ്‌സ്‌, ആനി ഏബ്രഹാം, മോളി സക്കറിയ എന്നിവര്‍ കമ്മിറ്റികള്‍ നിയന്ത്രിച്ചു. വിഭവസമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. സൗണ്ട്‌ സിസ്റ്റം മോനിച്ചന്റെ നേതൃത്വത്തിലായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.