You are Here : Home / USA News

സൗത്ത്‌ ഫ്‌ളോറിഡയില്‍ `ത്രിവേണീ സംഗമം' രൂപീകരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 05, 2013 11:19 hrs UTC

കൂപ്പര്‍സിറ്റി: നാടുംനാട്ടാരും നാനാവഴിക്ക്‌ എന്തിനോവേണ്ടി പരക്കംപായുന്ന ഈ കാലഘട്ടത്തില്‍ നാടിനെ സ്‌നേഹിക്കുന്ന ഒരുപറ്റം സുഹൃത്തുക്കള്‍ ചേര്‍ന്ന്‌ സൗത്ത്‌ ഫ്‌ളോറിഡയില്‍ `ത്രിവേണീസംഗമം' രൂപീകരിച്ചു. കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നീ മുന്നു പ്രദേശങ്ങളിലെ പ്രവാസി മലയാളികള്‍ ഒരുമിച്ചാണ്‌ ഈ സൗഹൃദസംഗമം സംഘടിപ്പിച്ചത്‌. ഏകദേശം അറുപതോളം കുടുംബങ്ങള്‍ അടങ്ങുന്ന ത്രിവേണീ സംഗമത്തിന്റെ പ്രഥമ സമ്മേളനം നവംബര്‍ മാസം ആദ്യം കൂപ്പര്‍ സിറ്റി ഓഡിറ്റോറിയത്തില്‍ അരങ്ങേറി. വൈകിട്ട്‌ 6 മണിക്ക്‌ തുടങ്ങിയ സമ്മേളനം രാത്രി പത്തുമണിയോടെയാണ്‌ സമാപിച്ചത്‌. തിരക്കേറിയ അമേരിക്കന്‍ ജീവിതത്തില്‍ യാന്ത്രികമായി പോകുന്ന ജീവിതശൈലിക്ക്‌ കിട്ടിയ ഒരു കുളിര്‍മഴയായിരുന്നു ഈ സംഗമമെന്ന്‌ ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

 

 

തങ്ങള്‍ക്ക്‌ കൈമോശംവന്നുപോയ സ്വന്തം നാട്ടുഭാഷയും, നാട്ടുവിശേഷങ്ങളും ഒപ്പം നാടിന്റെ മാത്രം സ്വന്തമായ ചില ഭക്ഷണരീതികളും തങ്ങള്‍ക്ക്‌ ഒരു വലിയ സന്തോഷാനുഭൂതിയായിരുന്നുവെന്ന്‌ എല്ലാവരും ഒന്നടങ്കം അംഗീകരിച്ചു. അമേരിക്കന്‍ ഐക്യനാടിന്റെ ചരിത്രത്തില്‍ ആദ്യമായ ത്രിവേണി സംഗമമായ ഈ കൂട്ടായ്‌മയ്‌ക്ക്‌ ഒരു ഭരണസമിതി ഇല്ലെന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. സ്ഥാനങ്ങളോ, തസ്‌തികകളോ ഇല്ലാതെ ത്രിവേണീ സംഗമത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ചു ചേര്‍ന്നാണ്‌ ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തത്‌. സൗഹൃദത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമായി മാത്രം നിലകൊള്ളുന്ന ഈ സംഗമം വര്‍ഷത്തില്‍ രണ്ടു പരിപാടികള്‍ നടത്തുവാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. സമ്മേളനത്തില്‍ നാടിന്റെ മണമൂറുന്ന ഭക്ഷണവും, ഒപ്പം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. സൗത്ത്‌ ഫ്‌ളോറിഡയില്‍ താമസിക്കുന്ന കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നീ പ്രദേശങ്ങളിലെ ഏതെങ്കിലും സുഹൃത്തുക്കള്‍ക്ക്‌ ത്രിവേണീ സംഗമത്തില്‍ ഒത്തുചേരുവാന്‍ താത്‌പര്യമുണ്ടെങ്കില്‍ താഴെക്കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക: 954 638 7225, 754 368 0259, 954 257 8347.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.