You are Here : Home / USA News

കേരളത്തില്‍ ഭാഷയുടെ വളര്‍ച്ചക്ക്‌ സഹായഹസ്‌തവുമായി മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍

Text Size  

A. C. George

AGeorge5@aol.com

Story Dated: Thursday, December 05, 2013 12:02 hrs UTC

ഹ്യൂസ്റ്റന്‍: ആഗോളവല്‍ക്കരണത്തിന്റെ കടന്നുകയറ്റവും ആംഗലേയ ഭാഷയുടെ അതിപ്രസരവും ഓജസ്സും തേജസ്സും നഷ്‌ടപ്പെടുത്തി, വികലമാക്കിക്കൊണ്ടിരിക്കുന്ന മലയാള ഭാഷയെ പുനരുദ്ധരിക്കണമെന്ന ഉദ്ദേശ്യത്തോടെ മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്ക (എം.എസ്‌.എ) മുന്നോട്ട്‌ വന്നിരിക്കുകയാണ്‌. അമേരിക്കയില്‍, ഹ്യൂസ്റ്റന്‍ ആസ്ഥാനമായി �മലയാള ബോധവത്‌ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ഭാഷാസ്‌നേഹികളുടെ സംഘടനയാണ്‌ മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്ക. ഈ സംഘടനയുടെ പ്രവര്‍ത്തനം ഇപ്പോള്‍ കേരളത്തിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഭാഷാസ്‌നേഹം നഷ്‌ടപ്പെട്ടിട്ടില്ലാത്ത കുട്ടികളെ കണ്ടെത്തി അവര്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കി പ്രോത്സാഹിപ്പിക്കുന്നു.

 

അതിനു തുടക്കമായി, കഴിഞ്ഞ പത്താംതരം പരീക്ഷയില്‍ മലയാളത്തിന്‌ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡുകള്‍ നല്‍കുന്നതാണ്‌. മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്കയുടെ ഭാരവാഹികളായ ജോര്‍ജ്‌ മണ്ണിക്കരോട്ട്‌ (പ്രസിഡന്റ്‌), ജോളി വില്ലി (വൈസ്‌ പ്രസിഡന്റ്‌), ജി. പുത്തന്‍കുരിശ്‌ (സെക്രട്ടറി) എന്നിവരാണ്‌ ഈ സംരംഭത്തിന്‌ നേതൃത്വം നല്‍കുന്നത്‌. പ്രശസ്‌ത എഴുത്തുകാരന്‍ സതീഷ്‌ ബാബു പയ്യന്നൂര്‍ കേരളത്തില്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. 2014 ജനുവരിയില്‍ തിരുവനന്തപുരത്തു വെച്ച്‌ മന്ത്രിമാരും സാംസ്‌ക്കാരിക-വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുക്കുന്ന ചടങ്ങില്‍ പ്രഥമ പുരസ്‌കാരങ്ങള്‍ നല്‍കുമെന്ന്‌ മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്കയുടെ പ്രസിഡന്റ്‌ ജോര്‍ജ്‌ മണ്ണിക്കരോട്ട്‌ അിറയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.