You are Here : Home / USA News

ഇടവക ജനങ്ങള്‍ പണിതുയര്‍ത്തിയ ദേവാലയം കൂദാശയ്‌ക്കായി ഒരുങ്ങി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 28, 2013 12:18 hrs UTC

ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയില്‍ ആദ്യമായി ഇടവക ജനങ്ങള്‍ ഒത്തുചേര്‍ന്ന്‌ നിര്‍മ്മിച്ച ഓറഞ്ച്‌ ബര്‍ഗ്‌ സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി പണിപൂര്‍ത്തിയായി കൂദാശയ്‌ക്കായി ഒരുങ്ങി. ഇടവകയിലെ അറുപത്‌ കുടുംബങ്ങള്‍ 15061 മണിക്കൂര്‍ ചെലവിട്ടാണ്‌ ദേവാലയം പണിതുയര്‍ത്തിയത്‌. ഗ്രൗണ്ട്‌ ബ്രേക്കിംഗ്‌ മുതല്‍ ഫൈനല്‍ ഫിനിഷിംഗ്‌ വരെ മുഴുവന്‍ ജോലികളും ഇടവകാംഗങ്ങളായ ജോജി ജേക്കബ്‌, ജോണ്‍ വര്‍ഗീസ്‌, ജോര്‍ജ്‌ വര്‍ഗീസ്‌, തോമസ്‌ വര്‍ഗീസ്‌, ഏബ്രഹാം കാടുവെട്ടൂര്‍, ഗീവര്‍ഗീസ്‌ മത്തായി തുടങ്ങിയ വിദഗ്‌ധ ടീമും അവരെ പിന്തുണയ്‌ക്കാനായി യുവജനങ്ങളും സ്‌ത്രീകളും ഉള്‍പ്പടെ എല്ലാവരും വികാരി റവ.ഡോ. വര്‍ഗീസ്‌ എം. ഡാനിയേല്‍ അച്ചന്റെ നേതൃത്വത്തില്‍ അണിനിരന്നപ്പോള്‍ പണി അനായാസം പൂര്‍ത്തിയായി.

 

 

നവംബര്‍ 29,30 തീയതികളില്‍ അഭിവന്ദ്യ സഖറിയാസ്‌ മാര്‍ നിക്കളാവോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൂദാശ നടക്കും. കൂദാശയ്‌ക്ക്‌ മുന്നോടിയായി 29-ന്‌ ഭദ്രാസന കൗണ്‍സില്‍ അംഗം അജിത്‌ വട്ടശേരില്‍ നയിക്കുന്ന കാതോലിക്കേറ്റ്‌ പതാകായാത്രയും, റവ.ഫാ. തോമസ്‌കുട്ടി കടുവെട്ടൂരൂരിന്റെ നേതൃത്വത്തില്‍ ദീപശിഖയും മാതൃദേവാലയമായ യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ നിന്നും എത്തിച്ചേരും. കൂദാശയോടനുബന്ധിച്ചുള്ള കാര്യങ്ങള്‍ വന്‍ വിജയമാക്കുന്നതിന്‌ ജനറല്‍ കണ്‍വീനര്‍ കെ.ജി. ഉമ്മന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഫിനാന്‍സ്‌- എബി കെ. വര്‍ഗീസ്‌, പ്രോഗ്രാം- മനോജ്‌ തോമസ്‌, റിസപ്‌ഷന്‍- വര്‍ഗീസ്‌ ഏബ്രഹാം, മീഡിയ- അജിത്‌ വട്ടശേരില്‍, ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌- ഷാജു വര്‍ഗീസ്‌, സ്റ്റേജ്‌ ഡെക്കറേഷന്‍ - ഓമന ഡാനിയേല്‍, ഫുഡ്‌- ബെനീറ്റ വര്‍ഗീസ്‌, മെഡിക്കല്‍ - ഡോ. റെഹിയാ വര്‍ഗീസ്‌, സെക്യൂരിറ്റി- സാജു ജേക്കബ്‌, ട്രാഫിക്‌ - പ്രസാദ്‌ കെ. ഈശോ, ക്വയര്‍- തോമസ്‌ വര്‍ഗീസ്‌, ആള്‍ട്ടര്‍- റവ.ഫാ. തോമസുകുട്ടി എന്നിവര്‍ കണ്‍വീനര്‍മാരായുള്ള കമ്മിറ്റികള്‍ ഊര്‍ജിതമായി പ്രവര്‍ത്തിച്ചുവരുന്നു. ഭദ്രാസന കൗണ്‍സില്‍ അംഗം അജിത്‌ വട്ടശേരില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.